ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്കുള്ള 50 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ഒരുകോടി രൂപയായി ഉയർത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻ സുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്.ജീവനക്കാരുടെ വേതനത്തിൽ നിന്നു വർഷം 885 രൂപ ഇൻഷുറൻസിലേക്ക് ഈടാക്കുമെന്ന് കെഎസ്ആർടിസി എംഡി വി. അൻപുകുമാർ പറഞ്ഞു.
നേരത്തെയുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസിന് ജീവനക്കാർ പ്രീമിയം അടയ്ക്കേണ്ടതില്ല. ജോലിക്കിടെ മരിച്ചാൽ തുക കുടുംബാംഗങ്ങൾക്കു ലഭിക്കും. പൂർണ വൈകല്യം സംഭവിച്ചാൽ 50 ലക്ഷം രൂപയും ഭാഗിക വൈക ല്യം സംഭവിച്ചാൽ 10 ലക്ഷം രൂപ യും ലഭിക്കും. പ്ലാസ്റ്റിക് സർജറി ചികിത്സയ്ക്ക് 10 ലക്ഷം രൂപയും മരുന്നുകൾക്ക് 5 ലക്ഷം രൂപയും എയർ ആംബുലൻസ് സേവനത്തിന് 10 ലക്ഷം രൂപയും നൽകും. ജീവനക്കാരുടെ മക്കളുടെ പഠനത്തിന് 5 ലക്ഷവും പെൺമക്കളുടെ വിവാഹത്തിന് 5 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും അൻപുകുമാർ പറഞ്ഞു.
ഒമറിന് അഞ്ചു ലക്ഷം ബെറ്റ് വച്ചയാള്‍ ഇതാ; ചെക്കന് മാത്രേ ഉള്ളോ, ചെക്ക് എവിടെ എന്ന് ഫോളോവേഴ്സ്
ട്വന്റി ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ അഞ്ചു ലക്ഷം രൂപ ബെറ്റ് വച്ച യുവാവിനൊപ്പമുള്ള ചിത്രവുമായി സംവിധായകന് ഒമര്‍ ലുലു.പാകിസ്ഥാന് ജയിക്കും എന്നായിരുന്നു ഒമറിന്റെ പ്രവചനം. പാകിസ്താനുമായുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചതും, ഇനി പണം ആര് കൊടുക്കും എന്നായി ഇത് കണ്ട നെറ്റിസണ്‍സ്. ഒമര്‍ ലുലുവുമായി ബെറ്റ് വച്ച ആ യുവാവിന്റെ പേര് നിധിന് നാരായണന്. ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടും നാട്ടുകാര്‍ വെറുതെ വിട്ടില്ല. ‘ചെക്കന് മാത്രമേ ഉള്ളോ, ചെക്ക് ഇല്ലേ’ എന്നൊരാള്‍ ചോദിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞതും, ഒമറിന്റെ പോസ്റ്റും അഞ്ചു ലക്ഷം ബെറ്റിന്റെ കമന്റുമായി ട്രോളുകളും ഇറങ്ങി.
പാകിസ്താനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയിച്ചത്.ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറികടന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് നേട്ടമാണിത്.നല്ല സമയം’ എന്ന സിനിമയാണ് ഒമര്‍ ലുലു ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്യുന്നത്.
ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് ഈ സിനിമയില്‍ അവസരമുണ്ട്. ഒമറിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കള്‍ പിന്നീട് മലയാള സിനിമയുടെ ഇഷ്ടതാരങ്ങളായി മാറിയിട്ടുണ്ട്.സിനിമയുടെ പ്രൊമോ ഗാനം ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളെ പരിചയപ്പെടുത്തുകയും ചിത്രം മറ്റൊരു വര്‍ണ്ണാഭമായ എന്റര്‍ടെയ്നറായിരിക്കുമെന്ന് സൂചന നല്‍കുകയും ചെയ്തു. ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി മറീന മൈക്കിളും പ്രമോ ഗാനത്തിലുണ്ട്. ബിന്ദു അനിരുദ്ധന്, ജീനു നസീര്‍, ചിത്ര എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംവിധായകന് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളുടെ ഒരു പരമ്ബരയാണ് കാണിക്കുന്നത്. കൂടാതെ ചിത്രത്തിലെ അഭിനേതാക്കളായ വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, ഒമര്‍ ലുലുവിന്റെ ആക്ഷന്‍ എന്റര്ടെയ്നര് ‘പവര്‍ സ്റ്റാര്‍’ അണിയറയിലുണ്ട്. ബാബു ആന്റണിയാണ് ചിത്രത്തിലെ നായകന്.