ബംഗളൂരു: കര്‍ണാടകയില്‍ ഈയടുത്ത് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കുനേരെ പ്രയോഗിച്ച് പൊലീസ്..അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളില്‍പോലും നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മാണ്ഡ്യ താലൂക്കിലെ കെ.എം ദൊഡ്ഡിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തെന്ന് ആരോപിച്ച് ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തവര്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്.
സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്ത് മതംമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ആദ്യം അറസ്റ്റിലായത് യശ്വന്ത്പുര്‍ ബി.കെ നഗര്‍ സ്വദേശിയായ സെയ്ദ് മോയിന്‍ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് മതംമാറ്റിയെന്ന 19കാരിയുടെ മാതാവിന്റെ പരാതിയിലായിരുന്നു ഇത്.
നിയമം ക്രിസ്ത്യാനികള്‍ക്കു നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നുമാണ് ബംഗളൂരു ആര്‍ച് ബിഷപ് പീറ്റര്‍ മച്ചോഡോ പറയുന്നത്. ചര്‍ച്ചിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യംവെക്കുന്നതെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നു.
സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 11.43 ലക്ഷം (1.87 ശതമാനം) ആണ്. ഏതു തരത്തിലുള്ള മതംമാറ്റവും കുറ്റകൃത്യമാവുന്ന തരത്തിലുള്ള വ്യവസ്ഥകളുള്ള നിയമപ്രകാരം മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
പാല്‍ വില ആറുരൂപ കൂടും?; ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് മില്‍മയുടെ അടിയന്തരയോഗം ചേരും.മൂന്നുയൂണിയനുകളില്‍നിന്ന് പ്രതിനിധികള്‍ യോഗത്തിനെത്തും. യോഗതിരുമാനം സര്‍ക്കാരിനെ അറിയിച്ചശേഷമാകും പുതിയ വില പ്രഖ്യാപിക്കുക. പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂട്ടിയേക്കുമെന്നാണ് സൂചന.
പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു.