ഇക്കാലത്ത് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണിക്കുകയോ ചെയ്യുന്നതിന് മുമ്ബ്, ഗൂഗിളിനോടും യൂട്യൂബിനോട് പറയുകയാണ് മിക്കവരും ചെയ്യുന്നത്. ഇങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കിയുള്ള സ്വയം ചികിത്സ പലപ്പോഴും പൊല്ലാപ്പായി മാറാറുണ്ട്. ഇപ്പോഴിതാ, മധ്യപ്രദേശില്‍ ഒരാള്‍ക്ക് ജീവന് നഷ്ടമായിരിക്കുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.
കൈ വേദന മാറാന്‍ വേണ്ടി യൂട്യൂബ് വീഡിയോ നോക്കി വെള്ളരി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്വര്‍ണബാഗ് കോളനിയില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (30) ആണ് മരിച്ചത്.
ഒരു അപകടത്തെ തുടര്‍ന്നാണ് ധര്‍മേന്ദ്ര കൊറോലെയ്ക്ക് കൈ വേദന തുടങ്ങിയത്. ഖാണ്ഡവ സ്വദേശിയായ ധര്‍മേന്ദ്ര നഗരത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരുമ്ബോഴാണ് അപകടം ഉണ്ടായത്. കൈ വേദനയ്ക്ക് പലയിടത്തും പോയി ചികിത്സിച്ചെങ്കിലും ശമനമുണ്ടായില്ല.
പിന്നീട് യൂട്യൂബില്‍ നാടന്‍ വേദന സംഹാരിക്കായി സെര്‍ച്ച് ചെയ്തു, വനഭാഗത്തോട് ചേര്‍ന്ന് കാണപ്പെടുന്ന പ്രത്യേകതരം കാട്ടു വെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് ഒരു വീഡിയോയില്‍ നിന്ന് മനസ്സിലാക്കി.
അങ്ങനെ ഏറെ ശ്രമപ്പെട്ട് ദൂരെ സ്ഥലങ്ങളില്‍ പോയി കാട്ടു വെള്ളരി സംഘടിപ്പിച്ചുകൊണ്ടുവന്ന്, യൂട്യബ് വീഡിയോ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു. ജ്യൂസ് കുടിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദ്ദി അനുഭവപ്പെട്ടു. ഇതോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ ധര്‍മ്മേന്ദ്ര ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ധര്‍മേന്ദ്രയുടെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്.
ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.
തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്റെ ഈ നീക്കം എന്നാണ് വിവരം. ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍.
മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റോബോട്ടിക്സ് എഐ പോലുള്ള ആമസോണിന്റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം.
ആമസോൺ റോബോട്ടിക്സ് എഐയിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.
“ആമസോൺ റോബോട്ടിക്സ് എഐ-യിലെ എന്റെ 1.5 വർഷത്തെ സേവനം പിരിച്ചുവിടലില്‍ അവസാനിച്ചു (ഞങ്ങളുടെ മുഴുവൻ റോബോട്ടിക്സ് ടീമിനെയും പിരിച്ചുവിട്ടു). മികച്ച ടീം ലീഡേര്‍സിനൊപ്പവും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നെ മികച്ച സോഫ്റ്റ്വെയർ എഞ്ചിനീയർ ആക്കി. അതിന് എല്ലാവർക്കും നന്ദി” – ജാമി ഷാങിന്റെ പോസ്റ്റ് പറയുന്നു.