മംഗളൂരു: നേത്രാവതി നദിയില്‍ ബി.സി റോഡ് ബ്രഹ്മറകൊട്ലുവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബി.സി റോഡ് പര്‍ലിയ മഡ്ഢയിലെ സല്മാന് (15) ആണ് അപകടത്തില്‍പെട്ടത്. ബി.സി റോഡ് കൈക്കമ്ബ ബെസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം തരം വിദ്യാര്‍ഥിയാണ്. നാല് കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ സല്മാന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് ജി.
സമ്ബത്ത് കുമാറിനോട് ഡിസംബര്‍ ഒമ്ബതിന് ഹാജരാകാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈകോടതി. 2013ലെ ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് സമ്ബത്ത് കുമാര്‍ സുപ്രീംകോടതിക്കും ഹൈകോടതിക്കുമെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ധോണിയുടെ ഹരജി.
സുപ്രീംകോടതിക്കും ഹൈകോടതിക്കുമെതിരായ പരാമര്‍ശങ്ങള്‍ സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയോട് അവമതിപ്പുണ്ടാക്കുമെന്ന് ധോണി ഹരജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഓഫിസറോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നേരത്തെ, ഒത്തുകളിയുമായി തന്നെ ബന്ധപ്പെടുത്തി സമ്ബത്ത് പരാമര്‍ശം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധോണി 2014ല്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ധോണിയെ ഒത്തുകളിയുമായി ബന്ധപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് മദ്രാസ് കോടതി ഇടക്കാല ഉത്തരവിറക്കി. എന്നാല്‍, ഇതിനുശേഷവും കോടതിയെയും സര്‍ക്കാറിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകരെയും അവമതിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമായി സമ്ബത്ത് രംഗത്തെത്തിയെന്നാണ് ഹരജി.