Home Featured വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി.സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.യാത്രാ നിരക്കുകൾ

മിനി ബസ്സ് 4 Hrs (75 km) RS : 8800

8 Hrs (150 km) RS :11700

12 Hrs(200 km) RS : 16000

16 Hrs(300 Km) RS : 20000

ഓർഡിനറി 4Hrs (75 km) RS : 9250

8 Hrs(150 km) RS..: 12250

12 Hrs(200 km) RS : 17000

16 Hrs (300 Km) RS : 21000 ഫാസ്റ്റ് ബസ്സ്

4Hrs(75 km ) RS : 9500

8 Hrs(150 km) RS : 12500

12Hrs(200 km) RS : 18000

16 Hrs(300 Km) RS : 23000

സൂപ്പർ ഫാസ്റ്റ് ബസ്സ് 4Hrs(75 km) RS : 9900

8Hrs(150 Km) RS : 13000

12 Hrs(200 km) Rs: 19000

16 Hrs(300 km) RS : 25000

സൂപ്പർ എക്സ്പ്രസ് 4Hrs(75 km) RS : 10250

8Hrs (150 km ) Rs: 13500

12Hrs(200 km) RS : 20000

16 Hrs (300 Km) RS : 26000

എ.സി.ലോ ഫ്ലോർ 4Hrs(75 km) RS :11000

8 Hrs(150km) RS : 15000

12Hrs(200 km) RS : 22000

16 Hrs(300 Km) RS : 28000

വോൾവോ 4Hrs(75km) RS : 15000

8 Hrs(150 km) RS : 20000

12Hrs (200 km) RS 30000

16 Hrs(300 Km) RS 35000

ശ്രീനിവാസൻ വീണ്ടും ക്യാമറയ്‍ക്ക് മുന്നില്‍, ‘കുറുക്കൻ’ ചിത്രീകരണം തുടങ്ങി

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നുവെന്നതില്‍ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് ‘കുറുക്കൻ’. ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് ഹൈസ്‍കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ചിത്രം ആരംഭിച്ചു.തമീമാ നസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കമിട്ടത്.

തുടർന്ന് ഡിജിപി ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ച ‘കുറുക്കനി’ല്‍ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ് . പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് പ്രവര്‍ത്തകര്‍.

You may also like

error: Content is protected !!
Join Our WhatsApp Group