ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നുവെന്നതില്‍ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് ‘കുറുക്കൻ’. ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ചിത്രം ആരംഭിച്ചു.തമീമാ നസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കമിട്ടത്. തുടർന്ന് ഡിജിപി ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി.
സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ച ‘കുറുക്കനി’ല്‍ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ് . പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് പ്രവര്‍ത്തകര്‍.
പുഷ്പക്കായി 120 ദിവസങ്ങള്‍ 20 കോടി പ്രതിഫലം ആവശ്യപ്പെട്ട് ഫഹദ് ! അനിശ്ചിതത്വം തുടരുന്നു
പുഷ്പക്കായി 120 ദിവസങ്ങള്‍ 20 കോടി പ്രതിഫലം ആവശ്യപ്പെട്ട് ഫഹദ് ! അനിശ്ചിതത്വം തുടരുന്നുപോയ വര്‍ഷം ഇന്ത്യ എമ്ബാടും ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അല്ലു അര്ജുന് നായകനായ പുഷ്പ.രണ്ട് ഭാഗങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ആദ്യഭാഗം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17നാണ് പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയത്. സുകുമാര്‍ ഒരുക്കിയ ചിത്രം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയായിരുന്നു.
മലയാളി താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. വമ്ബന്‍ വിജയം സ്വന്തമാക്കിയിട്ടും സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.സിനിമയ്ക്ക് ആഗോളതരത്തില്‍ ലഭിച്ച വമ്ബന്‍ ജനപ്രീതി രണ്ടാം ഭാഗം ഒരുക്കുമ്ബോള്‍ സുകുമാറിന് റൈറ്റിംഗ് ബ്ലോക്ക് ഉണ്ടാവുകയും, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുവാന്‍ പുറമേനിന്ന് ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഒന്നാം ഭാഗത്തിന്റെ നാലിരട്ടി ക്യാന്‍വാസില്‍ ആയിരിക്കും പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്ന് സുകുമാര്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിനുവേണ്ടി ഫഹദ് ഫാസില്‍ വമ്ബന്‍ പ്രതിഫലത്തുക ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയതാണ്. രണ്ടാം ഭാഗത്തിന് വേണ്ടി 20 കോടി രൂപയോളം ആണ് ഫഹദ് ഫാസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, അണിയറ പ്രവര്‍ത്തകര്‍ 120 ദിവസത്തെ ഒറ്റ ഷെഡ്യൂള്‍ ഡേറ്റ് ആണ് താരത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലു അര്‍ജുനൊപ്പം തന്നെ ശക്തമായ വേഷം രണ്ടാം ഭാഗത്തിനും ഉള്ളതിനാല്‍ ഡേറ്റിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ചിത്രീകരണം എന്നാണ് അണിയറ സംസാരങ്ങള്‍. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ എങ്കിലും ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കപ്പെടുന്നത്.