യാദ്ഗിർ ജില്ലയിലെ ഹോതാപേത്ത് ഗ്രാമത്തിൽ മലിനജലം കഴിച്ച് 90 വയസ്സുള്ള ഒരു സ്ത്രീ മരിക്കുകയും 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്.കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഹോതാപേത്ത് ഗ്രാമത്തിലെ ഏറമ്മ ഹിരേമത്താണ് മരിച്ചത്.
ശനിയാഴ്ച മുതലാണ് പ്രദേശത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 10 കുട്ടികളുൾപ്പെടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെക്കൂടാതെ മറ്റ് പലർക്കും ജലമലിനീകരണം ബാധിച്ചിട്ടുണ്ടെങ്കിലും അവരുടെ നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്.പഴയ കിണറ്റിൽ നിന്ന് വിതരണം ചെയ്ത വെള്ളമാണ് മലിനമാകാൻ കാരണം.താമസക്കാർ വെള്ളത്തിന്റെ സാമ്പിളുകൾ എടുത്ത് ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കുടിവെള്ള ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആരോപണം നിഷേധിച്ച ആരോഗ്യവകുപ്പ്, ഹൊന്നപ്പ ഗൗഡ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലവും സിദ്ധമ്മ ഹിരേമത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലവുമാണ് മരിച്ചത്.മെഡിക്കൽ റിപ്പോർട്ട് പ്രകാരം ഗൗഡയുടെ മരണത്തിന് പിന്നിൽ മലിനജലം ഉപയോഗിച്ചതിന് പുറമെ മറ്റ് കാരണങ്ങളുമുണ്ടെന്ന് ഷഹാപൂർ തഹസിൽദാർ മധുരാജ് പറഞ്ഞു.
നേരത്തെ, ഒക്ടോബർ രണ്ടാം ആഴ്ചയിൽ കലബുറഗി ജില്ലയിലെ മണ്ടേവാൾ തണ്ടയിൽ മലിനമായ വെള്ളം കുടിച്ച് 30 ഓളം ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബർ 10 ന് ജില്ലയിൽ മഴവെള്ളം കുടിവെള്ളവുമായി കലർന്ന് തുരുമ്പെടുത്ത് ദ്വാരങ്ങൾ വികസിപ്പിച്ച പൈപ്പ് ലൈനിലൂടെ വിതരണം ചെയ്ത വെള്ളം കഴിച്ച് കുട്ടികളടക്കം 50 ഓളം പേർ രോഗബാധിതരായി.ഈ വർഷം ജൂണിൽ റായ്ച്ചൂർ ജില്ലയിൽ ജലമലിനീകരണം മൂലം അഞ്ച് പേർ മരിച്ചിരുന്നു. കുറച്ചുകാലമായി ഫിൽട്ടറേഷൻ യൂണിറ്റുകൾ വൃത്തിയാക്കാത്തതും വെള്ളം മലിനമാകാൻ ഇടയാക്കിയതായി അധികൃതർ പറയുന്നു.
ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം.
ദില്ലി: ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല.
ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, “സാങ്കേതിക പിശക്” ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോൾ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്, ആപ്പ് പ്രവർത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോർട്ടുകൾ ഡൗൺഡിറ്റക്ടറിലെ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്‌തു. ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സ്‌നാഗ് ബാധിച്ചതായി ഡൗൺഡിറ്റക്ടറിന്റെ ഹീറ്റ്‌മാപ്പ് കാണിക്കുന്നു.
#Whatsappdown എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങായി. കൂടാതെ നിരവധി ഉപയോക്താക്കൾ ഈ വിഷയത്തിൽ തമാശയോടെയുള്ള മീമുകളും പങ്കിടാൻ തുടങ്ങി. ഇതിൽ ട്വീറ്റുകൾ ഇട്ടതിൽ ഏറെയും ഇന്തോനേഷ്യ, കെനിയ, കൂടാതെ ചില സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കളാണ്. 2021 ഒക്ടോബറിലാണ് ഇതിന് മുൻപ് സമാനമായ രീതിയിൽ തടസപ്പെടൽ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു.
ഡിഎൻഎസ് (DNS) തകരാറിനെ തുടർന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിഎൻഎസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് ഹോസ്റ്റ് നെയിമുകളെ റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് ട്രാൻസലേറ്റ് ചെയ്യുന്ന സേവനമാണ്.ഡിഎൻഎസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, കമ്പ്യൂട്ടറിൽ ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടാൻ കാരണമായതെന്നാണ് പലരുടെയും നീരിക്ഷണം.