ബെംഗളൂരു: രോഗവ്യാപനം കുതിച്ചുയരുന്ന കർണാടകയിൽ ആയിരക്കണക്കിന് രോഗികളെ കാണാതാകുന്നു. ബെംഗളൂരു നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു കമ്മീഷണർ പറഞ്ഞു. പലരും തെറ്റായ വിലാസവും ഫോൺ നമ്പറുകളും നല്‍കുന്നതാണ് അധികൃതർക്ക് തലവേദനയാകുന്നത്.
കോവിഡ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ അറിയിച്ചു.
ചികിത്സയിലുള്ള രോഗികളില്‍ പത്തുശതമാനത്തിലധികം വരും കണ്ടെത്താനുള്ള വൈറസ് ബാധിതരുടെ എണ്ണം. അതിനാൽ തന്നെ ഇവ ക്വാറന്റീന് നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്നുപോലും പരിശോധിക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാനായി ശ്രമം തുടങ്ങിയെന്നും ബെംഗളൂരു കമ്മീഷണർ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കൊവിഡ് പരിശോധനാഫലം വരാന്‍ ആഴ്ചകളോളം വൈകുന്നതിനാല്‍ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും, മൊബൈല്‍ഫോണോ വീടോ ഇല്ലാത്ത ഇവരെ പിന്നീട് കണ്ടെത്താനാകുന്നില്ലെന്നും പോലീസുദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൊവിഡ് പരിശോധനയ്ക്കെത്തിയയാൾ സ്വന്തം നമ്പറിന് പകരം മൈസൂരു കളക്ടരുടെ നമ്പറാണ് ആരോഗ്യ പ്രവർത്തകർക്ക് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തിൽ പോകണമെന്ന് പറയാൻ വിളിച്ചിരുന്നു. അപ്പോൾ ഫോണെടുത്തത് മലയാളികൂടിയായ കളക്ടർ അഭിറാം ജി ശങ്കറായിരുന്നു. കൊവിഡ് പരിശോധനയ്ക്കെത്തുന്നവർ തിരിച്ചറിയില്‍ രേഖ നിർബന്ധമായും കൈയില്‍ കരുതണമെന്ന് നിർദ്ദേശം നൽകി.
- മൂന്നാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,രോഗശമന നിരക്ക് 37.1% ആയിഉയർന്നു:ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ
- മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും
- കാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്