Home Featured ബെംഗളുരു:കേരള ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളുരു:കേരള ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളുരു: കേരള ആർടിസിയുടെ ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ ബെംഗളൂരുവിലേക്കുമാണ്അധിക സർവീസുകൾ. കൂടുതൽ തിരക്കുള്ള 21,22 തീയതികളിലെ 10 സ്പെഷൽ സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കർണാടക ആർടിസി 21,22 തീയതികളിലെ 18 പ്രത്യേക സർവീസുകളിലേക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.

സ്വകാര്യ ബസുകളിലെ നിരക്കു രണ്ടിരട്ടി വരെയായി ഉയർന്നു. മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസിൽ എറണാകുളത്തേയ്ക്ക് 3000- 3700 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

കേരള ആർടിസി സ്പെഷൽ ബസുകളുടെ റൂട്ടും സമയവും

കോഴിക്കോട് ഡീലക്സ് (മൈസൂരു, ബത്തേരി വഴി) വൈകിട്ട് 3

• കോഴിക്കോട് എക്സ്പ്രസ് (മൈസൂരു, ബത്തേരി) 3.45. കോഴിക്കോട് ഡീലക്സ് (മസൂരു, മാനന്തവാടി) -രാത്രി 7.45

• കോഴിക്കോട് എക്സ്പ്രസ് (മൈസൂരു, മാനന്തവാടി)-രാത്രി 8.15തൃശൂർ ഡീലക്സ് (സേലം, കോയമ്പത്തൂർ) രാത്രി 7.45

• എറണാകുളം ഡീലക്സ് (സേലം, കോയമ്പത്തൂർ)-വൈകിട്ട് 5.30

• കോട്ടയം ഡീലക്സ് (കോയമ്പത്തൂർ, മൂവാറ്റുപുഴ) -വൈകിട്ട് 5.10

•കണ്ണൂർ ഡീലക്സ് ( ഇരിട്ടി) രാത്രി 8.30പയ്യന്നൂർ എക്സ്പ്രസ് (ചെറുപുഴ) -വൈകിട്ട് 5.30 •തിരുവനന്തപുരം ഡീലക്സ് (തിരുനൽവേലി, നാഗർകോവിൽ) -വൈകീട്ട് 6.

ഇനി പ്രതീക്ഷ തത്കാൽ ടിക്കറ്റിൽ:കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റ് പരിധി കടന്നതോടെ ഇനി ആശയ തത്കാൽ ടിക്കറ്റ് 21നുള്ള ബയ്യപ്പനഹള്ളി കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320), കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526), മൈസൂരു കൊച്ചുവേളി എക്സ്പ്രസ് (16315), യശന്ത്വപുര കണ്ണൂർ എക്സ്പ്രസ് (16527), ഐഎസ്ആർ ബെംഗളൂരു എറണാകുളം എക്സ്പ്രസ് (12677) എന്നിവയുടെ റിസർവേഷനാണ് നിർത്തിയത്.

കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ദസറ സീസണിൽ അനുവദിച്ച യശ്വന്ത്പുര കണ്ണൂർ പ്രതിവാര സ്പെഷൽ എക്സ്പ്രസ്(06283/06284) നവംബർ 2 വരെ നീട്ടിയിട്ടുണ്ടെങ്കിലും ബുധനാഴ്ചകളിൽ പകൽ സർവീസായാണുനടയിൽ ഓടുന്നത്. രാവിലെ 10നു സ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ സ്ഥലം കോനമ്പത്തൂർ വഴി 8.30നാണ് കണ്ണൂരിലെത്തുന്നത്. ഇതേ ട്രെയിൻ ബുധനാഴ്ച തന്നെ രാത്രി 11നു കണ്ണരിൽ നിന്ന് പുറപ്പെട്ട വ്യാഴാഴ്ച ഉച്ചയ്ക്ക് 1നു യശ്വന്ത്പുരയിലെത്തും. ഈ മാസം 19, 26 നവംബർ 2ദിവസങ്ങളിലാണ് ഇനിയുള്ള സർവീസുകൾ.

കോടികളുടെ കവര്‍ച്ചയും ആഡംബര ജീവിതവും;ഒടുവിൽ മുഹമ്മദിനെ വലയിലാക്കി കർണാടക പോലീസ്

പയ്യന്നൂര്‍: കോടികളുടെ കവര്‍ച്ച നടത്തി ആഡംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കര്‍ണാടക പോലിസിന്റെ വലയിലായി. ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പില്‍ ഹൗസില്‍ കെ.എന്‍ മുഹമ്മദിനെ(43)യാണ് കര്‍ണാടക മാംഗ്ലൂര്‍ കനോജെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കര്‍ണാടകയിലെ വീട്ടില്‍ നിന്നും 75 പവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഈ സ്വര്‍ണം വില്‍പന നടത്താന്‍ പയ്യന്നൂരിലെത്തിച്ചപ്പോഴാണ് മുഹമ്മദ് പിടിയിലായ വിവരം അറിയുന്നത്.

പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിന് സമീപത്തെ കെട്ടിട സമുച്ഛയത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ് ഇയാള്‍ സ്വര്‍ണം വിറ്റത്. കര്‍ണാടകയില്‍ മോഷണം നടത്തി സ്വര്‍ണം കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ സൂചിപ്പിച്ചിരുന്നു. ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി പോലീസ് അരമണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. മാംഗ്ലൂര്‍ കനോജെ ഇന്‍സ്‌പെക്ടര്‍ ശരണപ്പയുടെ നേതൃത്വത്തില്‍ പത്തോളം പോലിസ് ഉദ്യോഗസ്ഥര്‍ രാവിലെ ഇവിടെ തെളിവെടുപ്പിനായി എത്തി.

2021ല്‍ കര്‍ണാടക-മാംഗ്ലൂര്‍ സിറ്റിയിലെ കനോജ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 75 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ആഡംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വര്‍ഷമായി കര്‍ണാടക പോലീസ് തെരയുകയായിരുന്നു.

കണ്ണൂരിലെ കുടിയാന്മല, മട്ടന്നൂര്‍ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകള്‍ക്ക് പുറമെ കേരളത്തില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കര്‍ണാടകയില്‍ മാത്രം 30 ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ് മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പോലീസുകാരന്റെ വീട്ടില്‍ നിന്നും 35 പവന്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group