Home Featured ദീപാവലിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റ് കിട്ടിയില്ലേ? ഇനിയും ടിക്കറ്റ് കിട്ടാന്‍ ഒരു വഴിയുണ്ട്

ദീപാവലിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റ് കിട്ടിയില്ലേ? ഇനിയും ടിക്കറ്റ് കിട്ടാന്‍ ഒരു വഴിയുണ്ട്

ഇന്ത്യ മൊത്തം ഇപ്പോള്‍ ഉത്സവ ലഹരിയിലാണ്. കേരളത്തില്‍ ഓണം കഴിഞ്ഞെങ്കിലും വിദൂരദേശത്ത് ജോലിക്കും മറ്റും പോയവര്‍ക്ക് ദീപാവലി അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നുണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇനിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാത്ത വിഷമത്തിലാണോ നിങ്ങള്‍. സങ്കടപ്പെടേണ്ട ഇത്തരം ഘട്ടത്തില്‍ ഉപയോഗപ്പെടുത്താനാണ് തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍. അവ എങ്ങനെ ബുക്ക് ചെയ്യാം എന്നാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

ദീപാവലി ഇന്ത്യയിലുടനീളം വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ദീപാവലി അടുത്തെത്തി. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന പലരുടെയും ആശങ്ക ദീപാവലിക്ക് എങ്ങനെ നാട്ടിലെത്തുമെന്നതാണ്. ഈ വര്‍ഷം ദീപാവലി തിങ്കളാഴ്ചയായതിനാല്‍ വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് വണ്ടികയറാന്‍ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് വലിയ പ്രതിസന്ധിയിലാകും. ദീപാവലിയോടനുബന്ധിച്ച് എല്ലാ ട്രെയിന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ടാകും. ബസുകള്‍ ഭൂരിഭാഗവും ബുക്കിംഗ് തീര്‍ന്നുകാണും. സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ബസുകളില്‍ സീറ്റുകള്‍ കാണൂ.

ടിക്കറ്റ് നിരക്ക് 3-4 മടങ്ങ് കൂടുതലാണ് എന്ന കാര്യം കൂടി കൂട്ടിവായിക്കണം. ഇത്രയും കൂടുതല്‍ പണം മുടക്കാന്‍ ഇല്ലാത്തവര്‍ക്ക് ഈ ലേഖനം ഉപകരിക്കും. എളുപ്പത്തില്‍ എങ്ങനെ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതിനുള്ള ചില ടിപ്പുകളാണ് ഇവിടെ പങ്കുവെക്കാന്‍ പോകുന്നത്.

ദീപാവലി പ്രമാണിച്ച് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും ടിക്കറ്റ് തീര്‍ന്നിരിക്കും. വെയ്റ്റിംഗ് ലിസ്റ്റിലോ ആര്‍എസി ആയോ ആകും ഇനി ടിക്കറ്റ് ലഭിക്കുക. വെയിറ്റിംഗ് ലിസ്റ്റ് കണ്‍ഫേം ആവാന്‍ പ്രയാസവുമാണ്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കണ്‍ഫോം ഉറപ്പാക്കാന്‍ മറ്റൊരു വഴിയുണ്ട്. ഇതാണ് തത്കാല്‍ സമ്പ്രദായം.

എന്നാല്‍ തത്കാല്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു പോകുന്നു. തത്കാല്‍ ടിക്കറ്റ് എങ്ങനെ എടുക്കാമെന്ന കാര്യമാണ് നമ്മള്‍ പറയാന്‍ പോകുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം എസി കോച്ചുകളില്‍ രാവിലെ 10 മണിക്കും സ്ലീപ്പര്‍ കോച്ചുകളില്‍ 11 മണിക്കും തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.

ഇന്ന് മിക്ക സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലും എസി കോച്ചുകളുടെ എണ്ണം വളരെ കൂടുതലാണ്. എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടിയാല്‍ മതി പണം ഒരു പ്രശ്‌നമില്ല എന്നാണെങ്കില്‍ എസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കാം. ഇതില്‍ താരതമ്യേന ടിക്കറ്റുകള്‍ കൂടുതല്‍ ഉണ്ടാകും. അതിനാല്‍ തന്നെ ടിക്കറ്റ് കിട്ടാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ 11 മണി മുതല്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്ലീപ്പര്‍ ടിക്കറ്റിന് ആവശ്യക്കാര്‍ കൂടുതല്‍ ആയതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ചുടപ്പം പോലെ വിറ്റുതീരാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ കാരണമോ പെയ്‌മെന്റ് ആപ്പ് പണിമുടക്കിയാലോ ടിക്കറ്റ് കിട്ടാതെ വരും. അത് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രശ്‌നമാണ്.

എന്നാല്‍ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. ഇന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എല്ലാം ഓണ്‍ലൈനില്‍ ആയതോടെ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിംഗ് കുറഞ്ഞു. അവിടെ വലിയ ജനത്തിരക്ക് അനുഭവപ്പെടില്ല. ഇന്ത്യയിലെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏത് ട്രെയിനിനും ടിക്കറ്റ് ബുക്ക് ചെയ്യാം.

അതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളെ ആശ്രയിക്കാതെ നേരിട്ട് ടിക്കറ്റ് കൗണ്ടറിലേക്ക് പോകുക എന്നതാണ് തത്കാല്‍ ടിക്കറ്റ് ലഭിക്കാനുള്ള എളുപ്പവഴി. റിസര്‍വേഷന്‍ സൗകര്യമുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. അതോടൊപ്പം ചിലയിടങ്ങളില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളുമുണ്ടാകും. അവിടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ഉണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് അപേക്ഷ പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പണവുമായി ചെന്നാല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഓണ്‍ലൈനേക്കാള്‍ ടിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഏത് റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലാണ് നിങ്ങള്‍ പോകുന്നതെന്നതും ശ്രദ്ധിക്കണം. ചില റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കൂടുതലാണെങ്കിലും ടിക്കറ്റ് കിട്ടാന്‍ പ്രയാസമായിരിക്കും. അതിനാല്‍ തിരക്ക് കുറഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് കണ്‍ഫോം ടിക്കറ്റ് ലഭിക്കൂ.

സാധാരണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ആണെങ്കില്‍ ചിലര്‍ ടിക്കറ്റ് എടുക്കില്ല. എന്നാല്‍ ചിലയാളുകള്‍ ബുദ്ധിപരമായി നീങ്ങും. അവര്‍ ടിക്കറ്റ് കൗണ്ടറില്‍ പോയി വെയ്റ്റിലംഗ് ലിസ്റ്റാണെങ്കിലും ടിക്കറ്റ് എടുക്കും. ട്രെയിന്‍ പുറപ്പെടുമ്പോള്‍ ട്രെയിനില്‍ കയറി ടിക്കറ്റ് എക്‌സാമിനറെ കാണിക്കും. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും കയറാത്ത മറ്റ് യാത്രക്കാരുള്ള സീറ്റിലോ മറ്റ് ഒഴിവുള്ള സീറ്റിലോ ഒരുപക്ഷേ നിങ്ങളെ യാത്ര ചെയ്യാന്‍ അനുവദിക്കും

You may also like

error: Content is protected !!
Join Our WhatsApp Group