ബെംഗളുരു: പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം കവർന്നതിന് ചന്ദ്രാലേഔട്ട് പൊലീസ് സ്റ്റേഷനലിലെ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബെള്ളാരി ഹൊസ്പേട്ട് സ്വദേശി മഹേന്ദ ഗൗഡയാണ് അറസ്റ്റിലായത്. പട്രോളിങ്ങിനിടെ ചന്നപട്ടണ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ ലിംഗേഷിൽ നിന്നാണ് 50 ലക്ഷം രൂപ പിടികൂടിയത്. 2000 രൂപയുംടെ കെട്ടുകൾ ബാഗിൽ കൊണ്ടു വരുന്നതിനിടെ ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി ക്യാംപസിനു സമീപത്തു നിന്നാണ് ഇയാൾ അറസ്റ്റിലായത്. 10 ലക്ഷം രൂപ ബാഗിൽ നിന്നു മാറ്റിയ ശേഷം, 40 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എഫ്ഐആറിൽ രേഖപെടുത്തി.
ഇതിനെ ചോദ്യം ചെയ്ത് ലിംഗേഷ് നൽകിയ പരാതിയിലാണ് അറസ്റ്റ്. 2000 രൂപ നോട്ടുകൾ ഉടൻ നിരോധിക്കുമെന്ന് സുഹൃത്ത് ദിനേഷ് അറിയിച്ചതിനെ തുടർന്ന് ഇത് 500 രൂപ നോട്ടുകളാക്കി മാറ്റാനാണ് ബെംഗളൂരുവിലേക്ക് വന്നതെന്നാണ് ലിംഗേഷ് പൊലീസിനു മൊഴി നൽകി.
ബംഗളൂരുവില്‍ 17കാരിയെ നാലുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി;ഒരാള്‍ പിടിയില്‍
ബംഗളൂരുവില്‍ 17കാരിയെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 24കാരന് പിടിയില്‍.ൈപ്ലവുഡ് കടയില്‍ ജോലിക്കാരനായ ദേവരാജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. നാലുവര്‍ഷമായി പെണ്‍കുട്ടിയും ദേവരാജും തമ്മില്‍ അടുപ്പമുണ്ട്.ആറുമാസം മുമ്ബ് ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചെങ്കിലും ദേവരാജ് സമ്മതിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിഡിയോ ഇയാള്‍ പകര്‍ത്തി. മറ്റാരെയെങ്കിലും പെണ്‍കുട്ടി കല്യാണം കഴിച്ചചാല് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ അവര്‍ പൊലീസില്‍ പരാതി നല്കി. ദേവരാജും കൂട്ടുകാരായ മൂവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍, ദേവരാജിന് മാത്രമെ സംഭവത്തില്‍ പങ്കുള്ളൂവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.