തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യതബിരുദമാക്കുന്നു.ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈനീക്കം.അധ്യാപകവിദ്യാഭ്യാസത്തിനായിഎസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായിഉടൻപൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും.അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കിമാറ്റണമെന്നാണ് ദേശീയവിദ്യാഭ്യാസനയത്തിലെ നിർദേശം.
ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപക വിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം. 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. അതിനാൽ, സംയോജിത ബിരുദകോഴ്സുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്നു നിശ്ചയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അധ്യാപകയോഗ്യതയെക്കുറിച്ചുള്ളചർച്ചകൾക്ക്എസ്.സി.ഇ.ആർ.ടി. തുടക്കമിട്ടത്.
ഇപ്പോഴുള്ള ഡി.എൽ.എഡ്. (ഡിപ്ലോമഇൻഎജ്യുക്കേഷൻ) കോഴ്സുകൾക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. ഇതു നേടിയവർക്ക്യു.പി.തലംവരെയുള്ള സ്കൂളുകളിൽ അധ്യാപകരാവാം. ഇതുമാറ്റി ബിരുദം അടിസ്ഥാനയോഗ്യതയാക്കുമ്പോൾ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലും ഭേദഗതിവരും.ഇപ്പോഴുള്ള ഡി.എൽ.എഡ്. കോഴ്സുകൾ നിർത്തലാക്കേണ്ടിവരുമെന്നാണ് മറ്റൊരു ചർച്ച.
ഡി.എൽ.എഡ്. പരിഷ്കരിച്ച രീതിയിൽ തുടരണോ ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചപോലെ സംയോജിത ബി.എഡ്. മാത്രമാക്കണോ എന്നീ കാര്യങ്ങളിൽവ്യക്തതയില്ലാതെഅധ്യാപകവിദ്യാഭ്യാസത്തിനുള്ളപാഠ്യപദ്ധതിതയ്യാറാക്കാനാവില്ല*വാർത്തകളും പരസ്യങ്ങളും നൽകാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഓടേണ്ട ഓണ്‍ലൈന്‍ ഒാട്ടോ ടാക്സികള്‍; നിരോധനം ഇന്നുമുതല്‍
ബംഗളൂരു: അമിത നിരക്ക് ഈടാക്കല്‍, സര്‍വിസ് നടത്താന്‍ അനുമതി ഇല്ലാതിരിക്കല്‍ എന്നിവയെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ എല്ലാ ഓണ്‍ലൈന്‍ ഓട്ടോ ടാക്സികളും പൂര്‍ണമായി സര്‍വിസ് നിര്‍ത്തണമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്.വിലക്ക് ലംഘിച്ച് ഓടുന്നവ പിടിച്ചെടുക്കും.
നിര്‍ദേശം അനുസരിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. സര്‍ക്കാര്‍ നിരക്കനുസരിച്ച് ആദ്യ രണ്ട് കിലോമീറ്റിനുള്ള ഓട്ടോറിക്ഷ നിരക്ക് 30 രൂപയാണ്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള ഓട്ടത്തിനും 100 രൂപ മിനിമം നിരക്ക് ഒല, ഉബര്‍ ഓട്ടോ ടാക്സികള്‍ ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി.
നിലവില്‍ സംസ്ഥാനത്ത് 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാല്‍, അധികമായി വരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതമാണ് നിരക്ക്. എന്നാല്‍ ഇതിനെക്കാള്‍ അധികനിരക്കാണ് ഓണ്‍ലൈന്‍ ഓട്ടോകള്‍ ഈടാക്കുന്നത്.
ഏത് ഓട്ടത്തിനും നൂറുരൂപ ഈടാക്കുന്ന അവസ്ഥയുമുണ്ട്. എന്നാല്‍ നേരിട്ട് വിളിക്കുന്ന ഓട്ടോകളാകട്ടെ മീറ്റര്‍ ഇട്ട് ഓടുകയുമില്ല. യഥാര്‍ഥ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഈടാക്കുക. ഇതിനാലാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ വാങ്ങുമെങ്കിലും നേരിട്ടുവിളിക്കുന്ന ഓട്ടോകളേക്കാള്‍ നിരക്ക് കുറവ് എന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ഓണ്‍ലൈന്‍ ഓട്ടോകളെ വിളിക്കുന്നത്.
ഒല, ഉബര്‍ എന്നിവക്ക് നല്കിയ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം അവസാനിച്ചെങ്കിലും കര്‍ണാടക ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സര്‍വിസ് നിര്‍ത്തിവെക്കാതെ ഗതാഗതവകുപ്പ് അയച്ച നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കാനാണ് ഓണ്‍ലൈന്‍ ടാക്സി കമ്ബനികള്‍ ശ്രമിക്കുന്നത്. ഗതാഗതവകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചെന്നും മറുപടി നല്‍കുമെന്നും ഇവര്‍ പറയുന്നു.
ഓണ്‍ലൈന്‍ ഓട്ടോ ടാക്സി കമ്ബനികള്‍ക്ക് ഗതാഗത വകുപ്പ് അയച്ച നോട്ടീസിന് മറുപടി ലഭിച്ചശേഷം രണ്ടു ദിവസത്തിനകം നടപടി എന്നാണ് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറയുന്നത്. അതിനിടെ, ബംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ യൂനിയനുകളുടെ നേതൃത്വത്തില്‍ സ്വന്തമായി മൊബൈല്‍ ആപ് പുറത്തിറക്കുന്നുണ്ട്.
ഓട്ടോറിക്ഷ യൂനിയനായ എ.ആര്.ഡി.യു, ബെക്കന്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ‘നമ്മ യാത്രി’ എന്ന പേരിലുള്ള ആപ് തയാറാക്കുന്നത്. ആപ് നവംബര്‍ ഒന്നിന് പുറത്തിറക്കും.കമ്ബനികള്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും പരിഹാരത്തിനായി ഗതാഗതവകുപ്പിനെ സമീപിച്ചിട്ടും നടപടി ഇല്ലാത്തതിനാലാണ് സ്വന്തമായി ആപ് പുറത്തിറക്കുന്നതെന്നും എ.ആര്.ഡി.യു പ്രസിഡന്റ് ഡി. രുദ്രമൂര്‍ത്തി പറഞ്ഞു.
ഓട്ടോ ടാക്സിയല്ല…നിയമമനുസരിച്ച് ഓട്ടോറിക്ഷകള്‍ക്ക് ടാക്സി സര്‍വിസ് നടത്താന്‍ അനുമതിയില്ല. നിയമപ്രകാരം ഡ്രൈവര്‍ക്ക് പുറമെ ആറ് യാത്രക്കാര്‍ക്ക് മാത്രം ഇരിപ്പിടമുള്ള കാബുകളാണ് ടാക്സി. ഇവക്ക് പൊതുഗതാഗതസേവനത്തിന് താല്‍ക്കാലിക അനുമതിയാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ കമ്ബനികള്‍ക്ക് ടാക്സി സര്‍വിസ് നടത്താനാണ് ലൈസന്‍സ്. ഓട്ടോറിക്ഷകള്‍ ടാക്സികളുടെ പരിധിയില്‍ വരില്ല.