Home Featured ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13, കിട്ടിയത് ഐ ഫോണ്‍ 14! ട്വിറ്ററില്‍ ട്രോള്‍ പൂരം

ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13, കിട്ടിയത് ഐ ഫോണ്‍ 14! ട്വിറ്ററില്‍ ട്രോള്‍ പൂരം

ഐ ഫോണ്‍ 14 ആഗോള വ്യാപകമായി പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെ ട്വിറ്ററിലെ ഒരു വൈറല്‍ ട്വീറ്റ് ഐ ഫോണ്‍ ആരാധകരില്‍ ആശ്ചര്യം നിറച്ചിരിക്കുകയാണ്.അശ്വിന്‍ ഹെഗ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് രസകരമായ ഒരു ട്വീറ്റ് പങ്കുവെച്ചത്.തന്നെ ട്വിറ്ററില്‍ പിന്തുടരുന്ന ഒരാളുടേതെന്ന ആമുഖത്തോടെയാണ് അശ്വിന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. അയാള്‍ 49,019 രൂപ നല്‍കി ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ 13ന് ഓര്‍ഡര്‍ നല്‍കുകയും അതിനായി കാത്തിരിക്കുകയും ചെയ്തു.

ഐ ഫോണ്‍ 13 പ്രതീക്ഷിച്ച അദ്ദേഹം പക്ഷേ ഓര്‍ഡര്‍ സ്വീകരിച്ച്‌ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപോയി. വെളുത്ത ആപ്പിള്‍ ബോക്സിനകത്ത് പുത്തന്‍ പുതിയ ഐ ഫോണ്‍ 14. വലിയ വില കുറവില്‍ ആപ്പിളിന്‍റെ പുതിയ ഫോണ്‍ സ്വന്തമാക്കിയ ആളുടെ വിവരങ്ങള്‍ അശ്വിന്‍ ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ രസകരമായ രീതിയിലാണ് ആളുകള്‍ വാര്‍ത്തയോട് പ്രതികരണം അറിയിക്കുന്നത്.

ഇതേ രൂപത്തില്‍ ഐ ഫോണ്‍ 14 ഓര്‍ഡര്‍ ചെയ്ത ഒരാളുണ്ടാകുമെന്നും അദ്ദേഹത്തിന് തീര്‍ച്ചയായും ഐ ഫോണ്‍ 13 ആയിരിക്കും ലഭിച്ചിരിക്കുകയെന്നും ഒരാള്‍ കമന്‍റ് ചെയ്തു. ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ ഭാഗ്യത്തെ പ്രകീര്‍ത്തിച്ച്‌ നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ വേറെ ചിലര്‍ ആപ്പിളിനെ ട്രോളിയും രംഗത്തുവന്നു. രണ്ടു ഫോണുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഫ്ലിപ്പ്കാര്‍ട്ടിന് തന്നെ അറിയില്ലെന്നാണ് ഒരു ട്രോള്‍. രണ് മോഡലുകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഫ്ലിപ്പ്കാര്‍ട്ട് പറയാതെ പറഞ്ഞതാണെന്നും വേറൊരു ട്വിറ്റര്‍ ഉപയോക്താവ് പരിഹസിച്ചു.

കര്‍ശന പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ്: അപകടകരമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോണ്‍ട്രാക്‌ട് ക്യാരിയേജ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തി.കഴിഞ്ഞദിവസം പാലക്കാട് ഉണ്ടായഅപകടത്തിന്റെയും മനുഷ്യജീവന് അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നു എന്ന പരാതികളുടെയും അടിസ്ഥാനത്തിലാണ് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുകയും പതിനെട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയതത്.

കര്‍ശന പരിശോധനയെ തുടര്‍ന്ന് സ്പീഡ് ഗവര്‍ണര്‍ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേള്‍വി ശക്തിയെ ബാധിക്കുന്ന നിരോധിത എയര്‍ഹോണുകള്‍ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കരിമ്ബട്ടികയില്‍ പെടുത്തുകയും ചെയ്തു.ഈ വാഹനങ്ങളുടെ പെര്‍മിറ്റ്/ ആര്‍ സി റദ്ദാക്കുന്നത്, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികളിലേക്ക് പോകുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച്‌ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ആര്‍ ടി ഒ. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ വച്ച്‌ പരിശോധിക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും തീരുമാനിച്ചു.കഴിഞ്ഞ മാസം നഗരത്തില്‍ മത്സരിച്ച്‌ ഓടിയ സ്വകാര്യ ബസ്സുകള്‍ക് എതിരെ ഇത്തരത്തില്‍ നടപടി എടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയില്‍ 128000 രൂപ പിഴയും ചുമത്തി. എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ. ബിജു മോന്‍ കെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ധനേഷ് കെ എം, സുധീഷ് പി ജി, അഷ്റഫ് പി എം എന്നിവരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group