Home Featured ചോദ്യങ്ങളാണോ ഉത്തരങ്ങളാണോ പ്രശ്‍നമെന്ന് ചോദ്യം; മമ്മൂട്ടിയുടെ മറുപടി

ചോദ്യങ്ങളാണോ ഉത്തരങ്ങളാണോ പ്രശ്‍നമെന്ന് ചോദ്യം; മമ്മൂട്ടിയുടെ മറുപടി

നടന്‍ ശ്രീനാഥ് ഭാസി നല്‍കിയ അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ സുദീര്‍ഘമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. താന്‍ നായകനാവുന്ന പുതിയ ചിത്രം റോഷാക്കിന്‍റെ ഗ്ലോബല്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്ന പരിപാടിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിലെ ചോദ്യങ്ങള്‍ക്കാണോ ഉത്തരങ്ങള്‍ക്കാണോ പ്രശ്നമെന്നായിരുന്നു ചോദ്യം. ഇതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- ഈ ചോദ്യത്തിനും കുഴപ്പമില്ല, എന്‍റെ ഉത്തരത്തിനും വലിയ കുഴപ്പം വരാന്‍ വഴിയില്ല. പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അതിന് ഒരു ദിവസം പോര. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ, മമ്മൂട്ടി പറഞ്ഞു.

പുത്തൻതലമുറയുടെ സിനിമാ സങ്കൽപ്പങ്ങളെ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്ക് എന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പേരിനെപ്പറ്റി പലരും ചർച്ച ചെയ്തുകണ്ടു. അത് ചിത്രത്തിന് ഗുണം ചെയ്തുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ കാണുന്നതിനായി നിരവധി പേരാണ് പരിപാടി സംഘടിപ്പിച്ച സ്ഥലത്തേയ്ക്ക് എത്തിയത്. ഇത്രയും ആളുകൾ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കാൻ സാധിച്ചു എന്ന പോലെ സിനിമയ്ക്കും കഴിയുമെന്നാണ് പ്രതീക്ഷ. ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.

പെരുമഴ, പ്രസംഗം നിര്‍ത്താതെ രാഹുല്‍; ജോഡോ യാത്രയിലെ ആവേശ കാഴ്ച

ബംഗളൂരു: അണികള്‍ക്ക് ആവേശം പകര്‍ന്ന് കനത്തമഴയെ അവഗണിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്‍ണാടകയിലെ മൈസൂരുവില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്ബോഴാണ് മഴ വില്ലനായത്.

മഴയെ കൂസാതെ രാഹുല്‍ ഗാന്ധി പ്രസംഗം തുടരുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. കനത്തമഴയിലും തളരാതെ ജനങ്ങളുമായി രാഹുല്‍ സംവദിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ഒന്നിനും തന്നെ തടസ്സപ്പെടുത്താന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് നടന്നത്. വെറുപ്പിനെതിരെ രാജ്യത്തെ ഐക്യപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടക്കുന്ന ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തടയാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. തൊഴിലില്ലായ്മയയും വിലക്കയറ്റത്തെ കുറിച്ചുമാണ് രാഹുല്‍ ജനങ്ങളുമായി സംവദിച്ചതെന്നും ജയ്‌റാം രമേശ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group