ബെംഗളൂരു: ഭർത്താവിനു മറ്റൊരു ഭാര്യയുണ്ടെന്ന് അറിഞ്ഞ യുവതി മാറത്തഹള്ളിയിൽ ജീവനൊടുക്കി. ആന്ധ്രപ്രദേശ് സ്വദേശിയായ ഗൗതമിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് റെഡി പ്രസാദിനും ആദ്യ ഭാര്യ ആയുഷ ബാനുവിനും എതിരെ പൊലീസ് കേസെടുത്തു.
പ്രണയത്തിലായിരുന്ന ഗൗതമിയും പ്രസാദും കഴിഞ്ഞ മാർച്ചിലാണ് വിവാഹിതരാകുന്നത്. എന്നാൽ ദിവസങ്ങൾക്കു മുൻപ് പ്രസാദിന് മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് ഗൗതമി അറിഞ്ഞു. ഇതു ചോദ്യം ചെയ്ത ഗൗതമിയെ പ്രസാദും ആയുഷയും ചേർന്ന് അപമാനിച്ചതായി പൊലീസ് അറിയിച്ചു.
ശമ്ബളം 36,000 രൂപ മുതല്‍ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 1673 പ്രബേഷനറി ഓഫിസര്‍ ഒഴിവിലേക്കാണ് നിയമനം.സിഎ, സിഎംഎ, ബിടെക്ക് ഉള്‍പ്പെടെയുള്ള ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.
ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ എത്തുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.അടുത്ത ഘട്ടത്തില്‍ ഒബ്ജക്ടീവും ഡിസ്ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്ബളം ലഭിക്കുക.പരീക്ഷയ്ക്കുള്ള അപേക്ഷാ ഫഈസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. ഒക്ടോബര്‍ 12 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.