ഇടുക്കി: കർണ്ണാടകയിലെ ഹുന്നൂരിൽ ഒന്നര വർഷത്തിനിടെ വീടുകളിൽ നിന്നും രണ്ടു കിലോ സ്വർണ്ണം മോഷണം പോയ കേസിൽ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ കർണ്ണാടക പോലീസ് ഇടുക്കി വണ്ടിപ്പെരിയാറിലെത്തി. കേസിൽ പിടിയിലായ വണ്ടിപ്പെരിയാർ വാളാടി സ്വദേശികളായ പ്രഭു, ഗുണ എന്നവർ സ്വർണം ഇവിടെ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തതായി സമ്മതിച്ചിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണം വച്ച 28 ഗ്രാം സ്വർണവും വിൽപ്പന നടത്തിയ 137 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇവർക്കൊപ്പം കർണാടക സ്വദേശികളായ രണ്ടു പ്രതികളെയുമെത്തിച്ചിരുന്നു. മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പരിയാറിലുമാണ് വിറ്റഴിച്ചത്.
അതേസമയം, കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കഴിഞ്ഞ 27 -ന് ഉച്ചയ്ക്ക് കായംകുളം രണ്ടാം കുറ്റിയിൽ സ്ഥിതി ചെയ്യുന്ന കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെ അറസ്റ്റ് ചെയ്തത്.
മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന ഒന്നാം പ്രതി അനീഷ് 27 -ന് ഉച്ചക്ക് ബാറിൽ നിന്നും മദ്യപിക്കുകയും ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ , മുറിയിൽ കയറി മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയുമായിരുന്നു.
‘മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തതെന്തിന്?’ ചോദ്യത്തിന് പിന്നാലെ മര്‍ദ്ദനം, നഗരമധ്യത്തില്‍ സദാചാര ആക്രമണം
ബെംഗളൂരു: ബെംഗ്ലൂരു നഗരത്തില്‍ വീണ്ടും സാദാചാര ആക്രമണം. ബെംഗ്ലൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്.
രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു.
ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂര്‍ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചു. നല്‍കാതിരുന്നതോടെ ഭീഷണിയും പിന്നീട് മര്‍ദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി സംഘം ഉപദ്രവിക്കുന്നതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്.
സംഭവങ്ങളെല്ലാം അക്രമി സംഘത്തിലെ ചിലര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും. പെണ്‍കുട്ടിയുടെ പരാതിയില്‍ ദൊഡ്ഡബല്ലാപൂര്‍ നഗര്‍ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.