Home Featured ദ​ലി​ത്​ കു​ടും​ബ​ത്തി​നെ​തി​രെ വി​വേ​ച​നം: കോ​ലാ​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

ദ​ലി​ത്​ കു​ടും​ബ​ത്തി​നെ​തി​രെ വി​വേ​ച​നം: കോ​ലാ​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

by കൊസ്‌തേപ്പ്

ബം​ഗ​ളൂ​രു: ഗ്രാ​മ​ദേ​വ​ത​യു​ടെ പ്ര​തി​ഷ്ഠ​യു​ള്ള ദ​ണ്ഡ്​ തൊ​ട്ട​തി​ന്​ ദ​ലി​ത്​ ബാ​ല​ന്​ മേ​ല്‍​ജാ​തി​ക്കാ​ര്‍ 60,000 രൂ​പ പി​ഴ വി​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​​ടെ വ​ന്‍ സ​മ​രം.

കോ​ലാ​ര്‍ ജി​ല്ല​യി​ലാ​ണ്​ വി​വി​ധ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. ‘ഉ​ല്ല​റ​ഹ​ള്ളി ച​ലോ’ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പ​​ങ്കെ​ടു​ത്തു. തെ​ക​ല്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ മ​ലു​ര്‍ താ​ലൂ​ക്കി​ലെ ഉ​ല്ല​റ​ഹ​ള്ളി ​ഗ്രാ​മ​ത്തി​ലേ​ക്കാ​യിരുന്നു​ പ്ര​ക​ട​നം. ഈ ​ഗ്രാ​മ​ത്തി​ലാ​ണ്​ ദ​ലി​ത്​ കു​ടും​ബ​ത്തി​ന്​ പീ​ഡ​നം നേ​രി​ടു​ന്ന​ത്. സെ​പ്​​റ്റം​ബ​ര്‍ എ​ട്ടി​നാ​ണ്​ വി​വാ​ദ​സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ 60 കി.​മീ​റ്റ​ര്‍ അ​ക​ലെ കോ​ലാ​ര്‍ ജി​ല്ല​യി​ലെ മ​ലു​ര്‍ താ​ലൂ​ക്കി​ലെ ഉ​ല്ല​റ​ഹ​ള്ളി ഗ്രാ​മ​ത്തി​ലാ​ണ്​ ദ​ലി​ത്​ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ ദേ​വി​യാ​യ ഭൂ​ത​മ്മ​യു​ടെ പ്ര​തി​ഷ്ഠ പ്ര​ദ​ക്ഷി​ണ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ്​ ശോ​ഭ​മ്മ​യു​ടെ 15 വ​യ​സ്സു​ള്ള മ​ക​ന്‍ പ്ര​തി​ഷ്ഠ സ്ഥാ​പി​ച്ച ദ​ണ്ഡി​ല്‍ തൊ​ട്ട​ത്. തു​ട​ര്‍​ന്ന്​ ഗ്രാ​മ​ത്തി​ലെ ചി​ല​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്​ ദ​ലി​ത്​ കു​ടും​ബ​​ത്തി​ന്​ 60,000 രൂ​പ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ദ​ലി​ത​ന്‍ തൊ​ട്ട്​ അ​ശു​ദ്ധ​മാ​ക്കി​യ പ്ര​തി​ഷ്ഠ​യു​ടെ ശു​ദ്ധീ​ക​ര​ണം ന​ട​ത്താ​നാ​യാ​ണ്​ ​തു​ക​യെ​ന്നാ​ണ്​ മേ​ല്‍​ജാ​തി​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ദ​ലി​ത്​ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ ശോ​ഭ​മ്മ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നു​ള്ളി​ല്‍ പി​ഴ​ ന​ല്‍​ക​ണ​മെ​ന്നാ​ണ്​ അ​ന്ത്യ​ശാ​സ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ത​ങ്ങ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്​ ഏ​തെ​ങ്കി​ലും മ​ത​ത്തെ അ​പ​മാ​നി​ക്കാ​ന​ല്ലെ​ന്നും മ​നു​ഷ്യ​രാ​യ ത​ങ്ങ​ള്‍​ക്ക്​ എ​ല്ലാ​യി​ട​ത്തും പ്ര​വേ​ശി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നും സ​മ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യ ആ​ന​ന്ദ്​ സി​ദ്ധാ​ര്‍​ഥ പ​റ​ഞ്ഞു. വി​വേ​ച​ന​ത്തി​നെ​തി​രാ​യ മു​ന്ന​റി​യി​പ്പാ​ണ്​ സ​മ​രം. ദ​ലി​ത​ര്‍ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ സ​മ​രം. ജാ​തി​വി​വേ​ച​നം ന​ട​ത്തു​ക​യും കു​ടും​ബ​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം.

കു​റ്റ​ക്കാ​ര്‍​ക്ക്​ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യി​ല്‍ കോ​ലാ​ര്‍ പൊ​ലീ​സ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള​ട​ക്കം എ​ട്ടു​പേ​ര്‍​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ദ​ലി​ത്​ ബാ​ല​ന്‍റെ മാ​താ​വ്​ ദി​വ​സ​വേ​ത​ന​ക്കാ​രി​യാ​ണ്. ദി​വ​സം 300 രൂ​പ കൂ​ലി​യാ​യി കി​ട്ടു​ന്ന ത​നി​ക്ക്​ 60,000 രൂ​പ അ​ട​ക്കു​ക​യെ​ന്ന​ത്​ അ​സാ​ധ്യ​മാ​​ണെ​ന്ന്​ മേ​ല്‍​ജാ​തി​ക്കാ​രോ​ട്​ പ​റ​ഞ്ഞി​രു​ന്നു. 5000 രൂ​പ ന​ല്‍​കാ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല. ഒ​രു ദൈ​വ​വും ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി​യി​ല്ലെ​ന്നും ഇ​തി​നാ​ല്‍ ഇ​നി​മു​ത​ല്‍ ബി.​ആ​ര്‍. അം​ബേ​ദ്​​ക​റോ​ടാ​ണ്​​ പ്രാ​ര്‍​ഥി​ക്കു​ക​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്‌​ വീ​ട്ടി​ലെ വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ള്‍ നീ​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ​ശി​ല്‍​പി​യാ​യ അം​ബേ​ദ്​​ക​റു​ടെ ഫോ​ട്ടോ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കര്‍ണാടക കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്; തെളിവുകള്‍ ലഭിച്ചെന്ന് സി.ബി.ഐ

കര്‍ണാടക കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമന​ഗര ജില്ലയിലെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സി.ബി.ഐ പറയുന്നു. അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡ്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ നടപടിയെന്നതാണ് ശ്രദ്ധേയം. അതേസമയം, സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍​ഗ്രസ് പ്രതികരിച്ചു. യാത്ര ഇന്ന് കേരളം പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group