Home Featured പൂജ; സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

പൂജ; സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദുർഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയാണ്അവധി. വിവിധ ഹൈന്ദവ സംഘടനകൾ ഇക്കാര്യംആവശ്യപ്പെട്ടിരുന്നു.ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാൽ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാർഥികൾക്കു പ്രയാസംസൃഷ്ടിക്കുമെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കുവയ്ക്കുന്നവർ പിറ്റേന്ന് നവമിക്ക് എഴുത്തുംവായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ്വിശ്വാസം. തുടർന്നു ദശമി പുലരിയിൽപൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകൾ ചൂണ്ടിക്കാട്ടിയത്.തിങ്കളാഴ്ചത്തെ അവധിക്കു പകരംആവശ്യമെങ്കിൽ മറ്റേതെങ്കിലും ദിവസംപുനക്രമീകരണം അതതു സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കറുത്തവളെന്ന് കളിയാക്കി; ഭര്‍ത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന് ഭാര്യ, ജനനേന്ദ്രിയം മുറിച്ചുമാറ്റി

നിറത്തി​ന്റെ പേരില്‍ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ജനനേന്ദ്രിയം മുറിച്ചുമാറ്റി.30കാരിയായ യുവതിയാണ് ഭര്‍ത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. തന്റെ കറുത്ത നിറത്തെക്കുറിച്ച്‌ പതിവായി പരിഹസിച്ചതില്‍ മനംനൊന്താണ് യുവതി ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.സംഗീത സോന്‍വാനിയെന്ന യുവതിയാണ് ഞായറാഴ്ച രാത്രി അമലേശ്വര്‍ ഗ്രാമത്തില്‍ വച്ച്‌ ഭര്‍ത്താവ് അനന്ത് സോന്‍വാനിയെ (40) കൊലപ്പെടുത്തിയത്.

ഇവരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പട്ടാന്‍ ഏരിയ സബ് ഡിവിഷനല്‍ ഓഫീസര്‍ ദേവാന്‍ഷ് റാത്തോഡ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍, ഭര്‍ത്താവ് തന്റെ ഭാര്യയെ വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചര്‍മ്മത്തെക്കുറിച്ച്‌ പതിവായി പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിഷയത്തില്‍ ദമ്ബതികള്‍ മുമ്ബ് പലതവണ വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി ദമ്ബതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ദേഷ്യത്തില്‍ സംഗീത വീട്ടില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ട് ഭര്‍ത്താവിനെ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനന്തിന്റെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റിയതായും പൊലീസ് പറഞ്ഞു.തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് അനന്ത് സംഗീതയെ വിവാഹം കഴിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group