Home Featured ബെംഗളൂരു:ഒരു മാസത്തിനിടെ നഗരത്തിൽ 105 മൊബൈൽ മോഷ്ടാക്കൾ അറസ്റ്റിൽ

ബെംഗളൂരു:ഒരു മാസത്തിനിടെ നഗരത്തിൽ 105 മൊബൈൽ മോഷ്ടാക്കൾ അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിൽ 105 മൊബൈൽ മോഷ്ടാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 86 ലക്ഷം രൂപ വിലമതിക്കുന്ന 928 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.ദിവസങ്ങൾക്കു മുൻപ് അസം സ്വദേശികളായ 3 അംഗ മോഷണ സംഘത്തെ 621 മൊബൈലുകളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാൽനടക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടിപ്പറിക്കുന്നവരാണു പിടിയിലായതെന്നു പൊലീസ് അറിയിച്ചു.

ട്രെയിനിന്റെ ജനലിലൂടെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; ‘കൈയോടെ’ പിടികൂടി യാത്രക്കാര്‍, തൂങ്ങിനിന്നു മോഷ്ടാവിന്റെ യാത്ര – വിഡിയോ

ട്രെയിനിന്റെ ജനലിലൂടെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; ‘കൈയോടെ’ പിടികൂടി യാത്രക്കാര്‍, തൂങ്ങിനിന്നു മോഷ്ടാവിന്റെ യാത്ര – വിഡിയോയാത്രക്കാരുടെ കൈയില്‍ അകപ്പെട്ടതോടെ പത്തു കിലോമീറ്ററോളമാണ് മോഷ്ടാവിന് ജനലിനു പുറത്തു തൂങ്ങിനിന്നു യാത്ര ചെയ്യേണ്ടി വന്നത്.ബിഹാറിലെ ബഗുസരായിയില്‍നിന്നു ഖഗാരിയയേക്കുള്ള ട്രെയിനിലാണ് സംഭവം.

സാഹേബ്പുരില്‍ വച്ച്‌ മോഷ്ടാവ് യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തി. പ്ലാറ്റ്‌ഫോമില്‍നിന്ന് ജനലിന് ഉള്ളിലൂടെ കയ്യിട്ടായിരുന്നു മോഷണ ശ്രമം. എന്നാല്‍ യാത്രക്കാരന്‍ മോഷ്ടാവിന്റെ കൈയില്‍ പിടികൂടി. ഇതിനകം ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തു.ട്രെയിന്‍ നീങ്ങിയതോടെ കൈ വിടാന്‍ മോഷ്ടാവ് അപേക്ഷിക്കുന്നത് വിഡിയോയില്‍ കാണാം. രണ്ടാമത്തെ കൈ കൂടി അകത്തേക്ക് ഇട്ടതോടെ അതും യാത്രക്കാരുടെ കൈയിലായി.

അങ്ങനെ തൂങ്ങിക്കിടന്ന് പത്തു കിലോമീറ്ററാണ് മോഷ്ടാവിനു യാത്ര ചെയ്യേണ്ടിവന്നത്. അവസാന സ്‌റ്റേഷന്‍ ആയ ഖഗാരിയയില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ പിടിവിട്ടത്. ഇതോടെ കള്ളന്‍ ഓടിമറയുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group