Home Featured ചുരുങ്ങിയൽ ചെലവിൽ മാസ വരുമാനം; 3,000 രൂപ മാസത്തിൽ ബാങ്കിലെത്തും; സർക്കാർ പദ്ധതിയുടെ യോഗ്യത അറിയാം

ചുരുങ്ങിയൽ ചെലവിൽ മാസ വരുമാനം; 3,000 രൂപ മാസത്തിൽ ബാങ്കിലെത്തും; സർക്കാർ പദ്ധതിയുടെ യോഗ്യത അറിയാം

ജീവിതത്തിൽ വരുന്ന സാമ്ബത്തിക ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ പണം ആവശ്യമാണ്. ശമ്ബളം, പെൻഷൻ തുടങ്ങിയ മാസ വരുമാനമുള്ളവരാണെങ്കിലും ചെലവ് ഉയർന്നുനിൽക്കുമ്ബോൾ അധിക വരുമാനം കണ്ടെത്തേണ്ടതുണ്ട്. സ്ഥിരമായ വരുമാനം ലഭിക്കുന്ന പദ്ധതികളാണെങ്കിൽ പലിശ അടിസ്ഥാനമാക്കിയാണ് വരുമാനം നൽകുന്നത്. ഇവയിൽ നല്ലൊരു തുക നിക്ഷേപിച്ചാൽ മാത്രമെ പലിശ കണക്കാക്കി ആവശ്യമായ തുക മാസത്തിൽ ലഭിക്കുകയുള്ളൂ. ഇതിന് പകരം ചുരുങ്ങിയ ചെലവിൽ മാസ വരുമാനം കണ്ടെത്താൻ സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.

പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന

പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന. കേന്ദ്ര കൃഷി മന്ത്രാലയം, എൽഐസി എന്നിവയുമായി സഹകരിച്ചാണ് പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന നടപ്പിലാക്കുന്നത് ചെറുകിട ഇടത്തരം കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2 ഹെക്ടർ വരെ കൃഷി ഭൂമിയുള്ള 18 നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും.

പദ്ധതിയിൽ ചേർന്നൊരാൾ 60 വയസെത്തുമ്ബോൾ 3,000 രൂപ വരെ മാസത്തിൽ ലഭിക്കും. പെൻഷൻ ലഭിക്കുന്നതിനായി 55 രൂപ മുതൽ 200 രൂപ വരെയുള്ള മാസ തവണ ഗുണഭോക്താവ് അടയ്ക്കേണ്ടതുണ്ട്. ഇതേ തുക കേന്ദ്രസർക്കാറും ഗുണഭോക്താവിനായി പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റും. പ്രായത്തിന് അനുസരിച്ചാണ് മാസത്തവണ വരുന്നത്. ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് 50 ശതമാനം പെൻഷൻ ലഭിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം.

പദ്ധിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പൊതുസേവന കേന്ദ്രങ്ങൾ വഴി പിഎം മാൻധൻ യോജനയിൽ രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഐഎഫ്എഫ്ഇ കോഡ് എന്നിവ രജിസ്ട്രേഷന് ആവശ്യമാണ്. ആദ്യ മാസ അടവ് പണമായി നൽകണം. ആധാർ മൊബൈൽ നമ്ബർ, ഇ-മെയിൽ, പങ്കാളിയുടെ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ മാസതവണ എത്രയാണെന്ന് നിശ്ചയിക്കപ്പെടും.

ഈ തുക പണമായി അടയ്ക്കണം. ഇതോടെ കിസാൻ പെൻഷൻ അക്കൗണ്ട് നമ്ബർ ലഭിക്കും. അയോഗ്യതയുള്ളവർ ചില പദ്ധതികളിൽ ചേർന്നവരാണെങ്കിൽ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ ചേരാൻ സാധിക്കില്ല. നാഷണൽ പെൻഷൻ സ്കീം, എംപ്ലോയീസ് ഫണ്ട് ഓർഗനൈസേഷൻ സ്കീം, എപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ സ്കീം എന്നീ പദ്ധതികളിൽ അംഗങ്ങളായവർക്ക് പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ ചേരാൻ സാധിക്കില്ല.

പ്രധാനമന്ത്രി ശ്രാം യോജി മൻധൻ യോജനയിലോ ലഘു വ്യാപാരി മൻധൻ യോജനയിലോ ചേർന്നവർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ആദായ നികുതി അടക്കുന്നവർ പദ്ധതിയിൽ ചേരാൻ അർഹരല്ല.

അയോഗ്യതയുള്ളവർ: ചില പദ്ധതികളിൽ ചേർന്നവരാണെങ്കിൽ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ ചേരാൻ സാധിക്കില്ല. നാഷണൽ പെൻഷൻ സ്കീം, എംപ്ലോയീസ് ഫണ്ട് ഓർഗനൈസേഷൻ സ്കീം, എപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ സ്കീം എന്നീ പദ്ധതികളിൽ അംഗങ്ങളായവർക്ക് പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ ചേരാൻ സാധിക്കില്ല.പ്രധാനമന്ത്രി ശ്രാം യോജി മൻധൻ യോജനയിലോ ലഘു വ്യാപാരി മൻധൻ യോജനയിലോ ചേർന്നവർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ആദായ നികുതി അടക്കുന്നവർ പദ്ധതിയിൽ ചേരാൻ അർഹരല്ല.

കാൽക്കുലേറ്റർ

18-ാം വയസിൽ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ ചേരുന്നൊരാൾക്കാണ് മാസത്തിൽ ഏറ്റവും കുറവ് തുക അടയ്ക്കേണ്ടത്. മാസത്തിൽ 55 രൂപയാണ് 18-ാം വയസിൽ ചേരുന്നൊരാൾ അടയ്ക്കേണ്ടത്. 30 വയസ് പൂർത്തിയാകുമ്ബോൾ പദ്ധതിയിൽ ചേരുമ്ബോൾ മാസ അടവ് 110 രൂപയായി ഉയരും. 40 വയസുകാരനാണ് ഏറ്റവും ഉയർന്ന പ്രീമിയമായ 200 രൂപ അടയ്ക്കേണ്ടത്. 60 വയസ് പൂർത്തിയാകുമ്ബോൾ ഇവർക്ക് മാസം 3,000 രൂപ ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group