Home Featured ബംഗളൂരു: ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം

ബംഗളൂരു: ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം

by കൊസ്‌തേപ്പ്

ബെംഗ്‌ളുറു:  ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് പിതാവിനും മകനും ദാരുണാന്ത്യം. ബംഗളൂരു സ്വദേശി മോഹന്‍ പ്രസാദ് (70), മകനും ഭദ്രാവതിയില്‍ താമസക്കാരനുമായ അമര്‍നാഥ് (30) എന്നിവരാണ് മരിച്ചത്. ഭദ്രാവതിയില്‍ കഴിഞ്ഞ ദിവസം രാത്രി തലഗുപ്പ-ബെംഗ്‌ളുറു-മൈസൂരു ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: അമര്‍നാഥിനെ കാണാന്‍ എത്തിയതായിരുന്നു മോഹന്‍ പ്രസാദ്. ഇരുവരും ബെംഗ്‌ളുറിലേക്ക് ട്രെയിന്‍ കയറുന്നതിനിടെയാണ് അപകടം. സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെ അമര്‍നാഥ് കയറാന്‍ ശ്രമം നടത്തിയതോടെ കാല്‍തെന്നി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയായിരുന്നു.

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തില്‍പെട്ടു. ഗുരുതര പരിക്കേറ്റ അമര്‍നാഥ് സംഭവസ്ഥലത്തുവെച്ച്‌ മരിച്ചു. മോഹന്‍ പ്രസാദിനെ ആദ്യം ഭദ്രാവതി താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരണത്തിന് കീഴടങ്ങി.

ജമ്മുകശ്മീരില്‍ ബസ് കൊക്കയില്‍ വീണ് 11 മരണം; എട്ട് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ബസ് കൊക്കയിലേക്ക് വീണ് 11 പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ബറേറി നല്ലാഹിന്റെ അടുത്താണ് അപകടമുണ്ടായത്.

സൗജിയാനില്‍ നിന്നും മാണ്ഡിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടന്‍ നാട്ടുകാരുടേയും പൊലീസിന്റേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നും മാണ്ഡി തഹസില്‍ദാര്‍ ഷെഹസാദ് ലത്തീഫ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group