Home Featured ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. എച്ച്എസ്ആർ ലേഔട്ട്, കോറമംഗല, ആർആർനഗർ, രാജാജി നഗർ, ജയനഗർ, വിധാന സൗധ,ഹിരിയുരു, കെംഗേരി, മധുഗിരി,ദേവരബിസനഹള്ളി, ആദർശ ലേഔട്ട്, സായ് ശ്രുസ്തി ലേഔട്ട്, സ്റ്റെർലിംഗ് അസെൻഷ്യ, സാംവി ജെ വി ഹോട്ടൽ, കെംഗേരി സാറ്റലൈറ്റ് ടൗൺ, തുപ്പടക്കനഹള്ളി, ഇഹള്ളി,മതാഡ ജോഗി ഹള്ളി,സിദ്ദേയ്‌ന കോട്ട്,കോംബെഹള്ളി, കമ്പേഹള്ളി, ഗൗദ്രാഹട്ടി അഹള്ളി, നേർലഹള്ളി, അഖട്ടി, കുജിഗരട്ടി, സുങ്കദരഹട്ടി, ബദസുരയ്യ ഹട്ടി, മാലഹള്ളി, മുദ്ദഹട്ടി, ഗൊല്ലറ നാഗേനഹട്ടി, ഗുരുരായപുര, മാലിയമ്മൻഹട്ടി, സുലനഹള്ളി, കക്ലയന ഹട്ടി, ഗുണ്ട്ല്ലൂർ, സോമനഹള്ളി, മർലഹള്ളി, യരേനഹള്ളി,പരനഹള്ളി, നിതഹള്ളി, മധുഗിരി,ബദവനഹള്ളി, ഹൊസകരെ, സിദ്ധാപൂർ, ബെട്ട, രംഗപുര, ജയനഗര, കെമ്മനഹള്ളി, സാംപുര, കോടലഹള്ളി, എച്ച്.വി.പാളയ, ബി.ഡി.പുര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങുമെന്ന് ബാം അറിയിച്ചു.

ഓണ്‍ലൈനില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ 1.43 ലക്ഷം നല്‍കി; കണ്ണൂർ സ്വദേശിക്ക് പണം നഷ്ടമായെന്ന് പരാതി

കണ്ണൂർ : ഓൺലൈൻ ബിസിനസ് സൈറ്റിൽ സ്കൂട്ടർ വാങ്ങാൻ ലക്ഷങ്ങൾ മുടക്കിയ യുവാവിൻ്റെ പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി. മയ്യിൽ ആറാം മൈൽ സ്വദേശി അനീഷ് ആണ് തട്ടിപ്പിനിരയായത്.

ഓൺലൈനിലെ ഒ.എൽ.എ. സൈറ്റിൽ പരസ്യത്തിലൂടെ സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ബേങ്ക് അക്കൗണ്ട് വഴി യുവാവിൽ നിന്നും പല തവണകളായി 1,43,000 രൂപ കൈപറ്റിയ ശേഷം പിന്നീട് സ്കൂട്ടറോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് മയ്യിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

You may also like

error: Content is protected !!
Join Our WhatsApp Group