Home Featured വീൽചെയറിൽ യാത്ര ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവെറി ഗേൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

വീൽചെയറിൽ യാത്ര ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവെറി ഗേൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

by കൊസ്‌തേപ്പ്

ദില്ലി : ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർക്ക് കൂടുതൽ പ്രചോദനമാവുകയാണ് ഈ സ്വി​ഗ്​ഗി ഡെലിവറി ​ഗേൾ. ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത് ഭിന്നശേഷിക്കാരിയായ ഒരു ഡെലിവെറി ഏജന്റിന്റെ വീഡ‍ിയോ ആണ്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ഇത് ട്വിറ്ററിൽ പങ്കുവെച്ചത്. നിങ്ങൾ ഇത് കാണാതെ പോകരുതെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സ്വാതി മലിവാൾ പങ്കുവെച്ച ഇപ്പോൾ വൈറലായ വീഡിയോയിൽ, ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ വീൽചെയറിൽ യാത്ര ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നത് കാണാം. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് അവരുടെ പിന്നിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രക്കാരൻ റെക്കോർഡ് ചെയ്‌തതാണ്. അവരുടെ യൂണിഫോമും ബാഗിലെ ലോഗോയും അനുസരിച്ച്, ഡെലിവറി ഏജന്റ് സ്വിഗ്ഗിയിൽ ജോലി ചെയ്യുകയാണെന്നാണ് മനസ്സിലാകുന്നത്.  “തീർച്ചയായും, ജീവിതം ബുദ്ധിമുട്ടാണ്, പക്ഷേ തോൽവി അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല. സല്യൂട്ട്,” ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് സ്വാതി മലിവാൾ എഴുതി.

ഓൺലൈനിൽ ഷെയർ ചെയ്തതിന് ശേഷം വീഡിയോ 2 ലക്ഷത്തിലധികം വ്യൂസ് നേടി. നെറ്റിസൻമാർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ആളുകൾ സ്ത്രീയെ അഭിനന്ദിച്ച് കമന്റുകൾ രേഖപ്പെടുത്തി. മറ്റുള്ളവർക്ക് ഇത് വളരെ പ്രചോദനമാണെന്നാണ് ആളുകൾ പ്രതികരിച്ചത്. തങ്ങളെ പ്രചോദിപ്പിച്ചുവെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. 

സിദ്ദു മൂസെവാല കൊലക്കേസ് പ്രതികള്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തല്‍

പഞ്ചാബ്: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ നടന്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. പ്രതികള്‍ ദിവസങ്ങളോളം മുംബൈയില്‍ തങ്ങുകയും സല്‍മാന്‍ ഖാന്‍റെ യാത്രകള്‍ നിരീക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചത്.

കേസിലെ അവസാന പ്രതിയായ ദീപക് മുണ്ടി, കൂട്ടാളികളായ കപില്‍ പണ്ഡിറ്റ്, രജീന്ദര്‍ എന്നിവരെ പശ്ചിമ ബംഗാള്‍-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ശനിയാഴ്ചയാണ് നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ ഒരാളായ കപില്‍ പണ്ഡിറ്റിന് സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടതില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്തതായി ആരോപിക്കപ്പെടുന്ന ‘നിങ്ങള്‍ മൂസെവാലയെപ്പോലെയാകും’ എന്ന സന്ദേശമുള്ള കത്ത് മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group