Home Featured വ്യാജ തോക്ക് കാണിച്ച്‌ പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി ബംഗളൂരുവില്‍ പിടിയില്‍

വ്യാജ തോക്ക് കാണിച്ച്‌ പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി ബംഗളൂരുവില്‍ പിടിയില്‍

by കൊസ്‌തേപ്പ്

ബംഗളൂരു : വ്യാജ തോക്ക് കാണിച്ച്‌ കേരളത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കേരള പൊലീസ് ബംഗളൂരു നഗരത്തില്‍വെച്ച്‌ പിടികൂടി.

കാസര്‍കോട് സ്വദേശി ബി.എം. ജാഫറാണ് അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് ബംഗളൂരുവിലെ എച്ച്‌.എസ്.ആര്‍ ലേഔട്ടില്‍നിന്ന് മൂന്നംഗ പൊലീസ് ടീമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ കുറത്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ജാഫര്‍.

കേരളത്തിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണികളിലൊരാളായ ഇയാളെ കഴിഞ്ഞ മാസം കുറ്റ്യാടിയില്‍വെച്ച്‌ കുറത്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ തോക്കിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റര്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു.

എച്ച്‌.എസ്.ആര്‍ ലേഔട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുറത്തിക്കാട് എസ്.ഐ കെ. സനുമോന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ എച്ച്‌.എസ്.ആര്‍ ലേഔട്ട് പൊലീസ് ആയുധ നിയമപ്രകാരവും കേസെടുത്തു. കേരളത്തില്‍നിന്ന് പ്രതിയെ ബോഡി വാറന്റില്‍ ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് സൗത്ത് ഈസ്റ്റ് ഡി.സി.പി സി.കെ. ബാബ പറഞ്ഞു.

കന്നുകാലികള്‍ക്കായി മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍

ഛത്തീസ്ഗഡ്: സംസ്ഥാനത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൗരന്മാര്‍ക്കായി നടത്തുന്ന ഹെല്‍ത്ത് ക്ലിനിക്കുകളുടെ മാതൃകയില്‍ കന്നുകാലികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ക്കായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു പദ്ധതി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ് സെക്രട്ടറി അമിതാഭ് ജെയിനിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ഗോവന്‍ഷ് മൊബൈല്‍ ട്രീറ്റ്മെന്‍റ് യോജന’യുടെ ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലും മൃഗഡോക്ടര്‍മാരുള്ള ഒന്നോ രണ്ടോ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സ്ഥാപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group