Home Featured കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും രൂക്ഷം:റിപ്പോർട്ട്

കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും രൂക്ഷം:റിപ്പോർട്ട്

കനത്ത മഴയെ തുടർന്ന് വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്.തുംഗഭദ്ര അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനാൽ വെള്ളിയാഴ്ച പല നദികളും അരുവികളും തോടുകളും കര കവിഞ്ഞൊഴുകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

സ്രോതസ്സുകൾ പ്രകാരം, ഹിരേഹല്ല നദിയിൽ ജലനിരപ്പ് ഉയർന്നു, കോളൂർ ഗ്രാമത്തിലെ ഒരു ദ്വീപിൽ അഞ്ച് കർഷകർ കുടുങ്ങി. പമ്പ് സെറ്റ് നീക്കം ചെയ്യാൻ പോയ കർഷകർ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വലയുകയായിരുന്നു. ഉടൻ തന്നെ മറ്റുള്ളവർ പോലീസിൽ വിവരമറിയിക്കുകയും അഗ്നിശമന സേനയെ അയച്ചു.അഞ്ചുപേരെയും സംഘം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിജയപുര ജില്ലയിൽ, ഒരു പാലം ഒലിച്ചുപോയി.താളിക്കോട് താലൂക്കിലെ സോഗ്ലിയെ മൂക്കിഹാലുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം.ബഗൽകോട്ട് ജില്ലയിൽ വൻതോതിൽ കൃഷി ചെയ്ത ഉള്ളി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ.യാദ്ഗിറിൽ മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടു പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാനെത്തിയ കേന്ദ്രസംഘത്തിനു മുന്നിൽ കർഷകർ വികാരാധീനരായി.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

ദേശീയ സിനിമാ ദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 16ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്.സിനിമാ ടിക്കറ്റുകള്‍ക്ക് 75 രൂപ(തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ മാത്രം)യാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ക്കുശേഷം സിനിമാശാലകള്‍ വിജയകരമായി വീണ്ടും തുറക്കുന്നതിന് സംഭാവന നല്‍കിയ സിനിമാ പ്രേമികള്‍ക്കുള്ള നന്ദി സൂചകമായാണ് 75 രൂപ ടിക്കറ്റിന് ഈടാക്കുന്നതെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.പിവിആര്‍, സിനിപോളിസ് തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4000 സിനിമാ തിയേറ്ററുകളില്‍ ദേശീയ സിനിമാ ദിനം ആചരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group