Home Featured വെള്ളം വെള്ളം സര്‍വ്വത്ര.മഴയില്‍ മുങ്ങി ബംഗളൂരു; വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഐ.ടി കമ്ബനികള്‍

വെള്ളം വെള്ളം സര്‍വ്വത്ര.മഴയില്‍ മുങ്ങി ബംഗളൂരു; വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഐ.ടി കമ്ബനികള്‍

by കൊസ്‌തേപ്പ്


ബംഗളൂരു: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു നഗരം. നഗരത്തിലെ പലയിടങ്ങളിലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നിലക്കാത്ത മഴയും തടാകങ്ങളും മറ്റും നിറഞ്ഞു കവിഞ്ഞതുമാണ് കാരണം. അതിനിടെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഐ.ടി കമ്ബനികള്‍. ടി.സി.എസ്, വിപ്രോ പോലുള്ള കമ്ബനികളാണ് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ശ്രമം തുടങ്ങിയത്.

ബംഗളൂരു നഗരത്തിന്റെ പല പ്രദേശങ്ങളിലലും വൈദ്യുതി മുടക്കവും അനുഭവപ്പെടുകയാണ്. സ്ഥിതിഗതി നിരന്തരം നിരീക്ഷിച്ച്‌ വരികയാണ്. സാഹചര്യത്തിനനുസരിച്ച്‌ വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. തങ്ങളുടെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വര്‍ക്ക് ഫ്രം ഹോമിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി കൊണ്ടു വരുന്നതിന് ശ്രമമാരംഭിച്ചുവെന്നും ടി.സി.എസ് അറിയിച്ചു. കനത്ത മഴ മൂലം ഒരു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ വിപ്രോയും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം തിങ്കളാഴ്ച മുതല്‍ ബംഗളൂരു നഗരം വെള്ളക്കെട്ടിലാണ്. നഗരത്തിലെ വിവിധ കമ്ബനികളിലെ ജീവനക്കാര്‍ ട്രാക്ടറിലാണ് ഓഫിസിലെത്തിയത്. ട്രാക്ടറില്‍ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്ന അണ്‍ അക്കാദമി സി.ഇ.യുടെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഉറങ്ങിക്കിടന്ന ദമ്പതികളെ കോടാലികൊണ്ട് വെട്ടിക്കൊന്ന് വീട്ടുജോലിക്കാരൻ, കൊലപാതകം ഭക്ഷണത്തിന്റെ പേരിൽ

ഗുംല, ജാർഖണ്ഡ് : ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് വീട്ടുജോലിക്കാരൻ ദമ്പതികളെ ഉറക്കത്തിൽ കൊലപ്പെടുത്തി. ഇയാൾ മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ജില്ലയിലെ മജ്‌ഗാവ് ജാംതോലി ഗ്രാമത്തിൽ ആണ് സംഭവം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

റിച്ചാർഡ്, മെലാനി മിൻസ് ദമ്പതികളെ കോടാലികൊണ്ടാണ് 40 കാരനായ പ്രതി ആക്രമിച്ചത്. ദമ്പതികളുടെ മകൾ തെരേസ റാഞ്ചിയിലെ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്. ഏതാനും ദിവസം മുമ്പ് ഭക്ഷണത്തെ ചൊല്ലി റിച്ചാർഡ് മിൻസുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നു.

ഇതോടെ ഇയാൾ കുടുംബത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്. 

You may also like

error: Content is protected !!
Join Our WhatsApp Group