മൈസൂരു: നഗരത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കാമുകനെ പോലീസ് അറസ്റ്റുചെയ്തു. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം.
പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി.ജി. യിലായിരുന്നു താമസം. ഓഗസ്റ്റ് 29-നാണ് അപൂര്‍വയും കാമുകനായ ഹിങ്കല്‍നിവാസി ആഷിക്കും (26) ഹോട്ടലില്‍ മുറിയെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്.
അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ പരസ്പരം കാണരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കാരണം അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്ബതിമാര്‍ വിവാഹവേദിയില്‍ തന്നെ വേര്‍പിരിഞ്ഞു; കാരണമുണ്ട്
തിരുപ്പൂര്‍: () താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്ബതിമാര്‍ വിവാഹവേദിയില്‍ തന്നെ വേര്‍പിരിഞ്ഞു. നഗരത്തിലെ പൂളുവപ്പട്ടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പൂളുവപ്പട്ടി സ്വദേശിയായ 32 വയസ്സുള്ള വസ്ത്രശാലയിലെ തൊഴിലാളിയും 25 കാരിയുമാണ് വിവാഹിതരായത്.
ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. പൂളുവപ്പട്ടി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ടല്‍ ചടങ്ങ്. അതിനുശേഷം മണ്ഡപത്തില്‍ എത്തിയപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും വധുവിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇതേകുറിച്ച് ചോദ്യങ്ങളായി.
കാര്യങ്ങള്‍ വരന്‍ വിശദീകരിച്ചെങ്കിലും തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നുനടന്ന വാഗ് വാദത്തിനൊടുവില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ നഗരത്തിലെ വനിതാ പൊലീസ് സംഘം പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ് പൊലീസിന് കൈമാറി.