Home Featured ബെംഗളൂരു:കനത്ത മഴ;സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ഇന്ന് അവധി

ബെംഗളൂരു:കനത്ത മഴ;സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ഇന്ന് അവധി

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ഇന്ന്അവധിയായിരിക്കും.

കനത്ത മഴ: കര്‍ണാടകയില്‍ വ്യാപക നാശനഷ്ടം, മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്.ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുന്നു. കേരളത്തില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസ്സുകളും പാതി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ബസ്സുകളും കാറുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് അതിസാഹസികമായാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം.

മലയാളികളുടേതടക്കം നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടുകളില്‍ കുടുങ്ങിയത്. തെക്കന്‍ കര്‍ണാടകയില്‍ ഒരാഴ്ചയായി കനത്ത മഴയാണ്. ചന്നപട്ടണം, ചാമരാജ് നഗര്‍, രാമനഗര്‍, കനകപുര തുടങ്ങിയ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്കു വൈകിട്ടോടെയാണു നേരിയ ശമനം ഉണ്ടായത്.

താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബെംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള രാമനഗരി ജില്ലയിലെ കുമ്ബല്‍ഗോട്ടെ കണ്‍മണി തടാകം ഇന്നലെ വൈകിട്ട് നിറഞ്ഞൊഴുകി. തടാകത്തോടു ചേര്‍ന്നു കടന്നുപോകുന്ന മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ പലയിടങ്ങളിലായി വെള്ളം പൊങ്ങി.ഇനോരുപാളയത്തെ ടോള്‍ ഗേറ്റ് വെള്ളത്തില്‍ മുങ്ങി.

ബെംഗളുരു-മൈസൂരു ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. രാമനഗരിക്കു സമീപം കുനിഗല്‍ വഴി റോഡിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. വൈകിട്ടുവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group