Home Featured ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ വെള്ളപ്പൊക്കം; വാഹനങ്ങള്‍ കുടുങ്ങി; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ വെള്ളപ്പൊക്കം; വാഹനങ്ങള്‍ കുടുങ്ങി; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു. ബംഗളൂരു – മൈസൂരു ദേശീയ പാതയില്‍ പലയിടത്തും വെളളം കയറി. ഗതാഗതം തടസപ്പെട്ടു. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് ബലഗാവി, ഗദഗ്, കൊപ്പല്‍, ഹാവേരി, ധാര്‍വാഡ്, ബല്ലാരി, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുമകുരു, ചിക്കബല്ലാപ്പൂര്‍, കോലാര്‍, രാംനഗര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശജില്ലകളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ആഗോള വിപണിയില്‍ വില്‍പ്പന അവസാനിപ്പിച്ചിട്ടും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന തുടരുന്നു. അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് യുഎസിലും കാനഡയിലും ഉത്പന്നം നിര്‍ത്തുന്നതായി യുഎസ് കമ്ബനി പ്രഖ്യാപിച്ചു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, ഇന്ത്യന്‍ വിപണിയില്‍ ഉത്പന്നം ഉടന്‍ നിര്‍ത്താന്‍ കമ്ബനി ഉദ്ദേശിക്കുന്നില്ല.

ഉത്പന്നം സുരക്ഷിതമാണെന്നും നിലവില്‍ രാജ്യത്ത് വില്‍പ്പന നിര്‍ത്താന്‍ പദ്ധതിയില്ലെന്നുമാണ് കമ്ബനിയുടെ നിലപാട്. ഉത്പാദനം നിര്‍ത്തുന്നതുവരെ പൗഡര്‍ വിപണിയില്‍ തുടരുമെന്നും കമ്ബനി അറിയിച്ചിരുന്നു. അതേസമയം, ഈ വിഷയത്തില്‍ ഒരു പ്രതികരണത്തിനും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി തയ്യാറായിട്ടില്ല.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ടാല്‍ക്കം പൗഡറില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്‌ പതിനായിരക്കണക്കിന് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group