റോഡിലെ കുഴി അടയ്ക്കാത്തതിന് മഴയെ പഴിചാരി ബിബിഎംപി. മഴ തുടരുന്നതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മഴ ശമിച്ചാൽ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.നഗര നിരത്തുകളിലെ കുഴികളും ചെളിവെള്ളക്കെട്ടും കാരണമുള്ള അപകടങ്ങൾ വർധിക്കുന്നതായി പരാതികൾ രൂക്ഷമായതിനു പിന്നാലെയാണ് പ്രതികരണം.
ഗൊട്ടിഗെരെ, അഞ്ജനപുര, ഹെമിഗ്ഗപുര, ബേഗുർ, ഗൊല്ലഹള്ളി, വിവേക് നഗർ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ കുഴികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ മേയ് മാസത്തിനുശേഷം നഗരത്തിലെ 20,000 അപകടക്കുഴികൾ കണ്ടത്തി മൂടിയതായി ബിബിഎംപി അറിയിച്ചിട്ടുണ്ട്. 30 കോടി രൂപ ഇതിനായി ചെലവഴിച്ചതായാണ് കണക്കുകൾ. എന്നാൽ മഴ തുടർന്നതോടെ നികത്തിയവയിലെ ടാർ ഒലിച്ചു പോയി വീണ്ടും കുഴികളായെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്ബരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ…
ന്യൂദല്‍ഹി: പാചക വാതക വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. എന്നാല്‍ പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത.കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു അവസരം ഇനി നിങ്ങള്‍ക്ക് മുന്നിലെത്തും.
അതായത്, കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ സ്വന്തമാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ എണ്ണ കമ്ബനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്നത്. അതായത് നിങ്ങള്‍ ഗ്യാസ് കണക്ഷന് എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അതിനായി കൂടുതല്‍ പണം ചെലവാക്കേണ്ടതില്ല. സര്‍ക്കാര്‍ എണ്ണക്കമ്ബനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്ന അവസരം അനുസരിച്ച് നിങ്ങള്‍ക്ക് വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കും.
14.2 കിലോ ഗ്രാം സിലിണ്ടറിന് ആയിരം രൂപയില്‍ മുകളില്‍ കൊടുക്കേണ്ടി വരുമ്ബോഴാണ് ഇന്‍ഡെയ്ന്‍ വില കുറഞ്ഞ സിലിണ്ടര്‍ വാങ്ങാന്‍ അവസരമൊരുക്കുന്നത്. ഇന്‍ഡെയ്ന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കമ്ബോസിറ്റ് സിലിണ്ടറിന്റെ സൗകര്യം ആരംഭിച്ചിരിയ്ക്കുകയാണ്. ഈ സിലിണ്ടര്‍ വാങ്ങാന്‍ 750 രൂപ മാത്രമേ ആവശ്യം വരൂ.
എന്താണ് കമ്ബോസിറ്റ് സിലിണ്ടര്‍ എന്നല്ലേ. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാനാകും എന്നതാണ് ഈ സിലിണ്ടറിന്റെ പ്രത്യേകത. ഈ സിലിണ്ടറിന്റെ ഭാരവും സാധാരണ സിലിണ്ടറിനേക്കാള്‍ കുറവാണ്. 10 കിലോ ഗ്യാസ് ആണ് ഇത്തരം സിലിണ്ടറില്‍ ലഭിക്കുക. ഡല്‍ഹിയിലും മുംബൈയിലും 750 രൂപയാണ് കമ്ബോസിറ്റ് സിലിണ്ടറിന്റെ വില. കൊല്‍ക്കത്തയില്‍ 765 രൂപയാണ് വില.
ചെന്നൈയില്‍ 761 രൂപയും ലഖ്നൗവില്‍ 777 രൂപയുമാണ് കമ്ബോസിറ്റ് സിലിണ്ടറിന്റെ വില. അധികം വൈകാതെ എല്ലാ നഗരങ്ങളിലും കമ്ബോസിറ്റ് സിലിണ്ടര്‍ സൗകര്യം ലഭ്യമാക്കും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. കമ്ബോസിറ്റ് സിലിണ്ടറുകള്‍ക്ക് ഭാരം കുറവാണ്. നിലവില്‍ കമ്ബോസിറ്റ് സിലിണ്ടര്‍ 28 ലധികം നഗരങ്ങളില്‍ ലഭ്യമാണ്.
ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലും ഈ സിലിണ്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. പൊതുവെ പാചക വാതകത്തിന് വില കൂടുതലുള്ള സമയമാണ് ഇത്. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1053 രൂപയാണ് വില. ചെന്നൈയില്‍ 1068.5 രൂപയും. മുംബൈയില്‍ 1052.5 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ലഖ്നൗവില്‍ 1090.5 രൂപയുമാണ് 14.2 കിലോ സിലിണ്ടറിന്റെ വില.