Home Featured ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു;കളിപ്പാവയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ​ ബസവരാജ് ബൊമ്മൈ

ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു;കളിപ്പാവയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ​ ബസവരാജ് ബൊമ്മൈ

ബെംഗലൂരു: താന്‍ ബി.ജെ.പിയുടെ കളിപ്പാവയാണെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ​കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്.

ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. 2008ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ബൊമ്മൈക്ക് ആര്‍.എസ്.എസ് വേരുകളില്ല. സോഷ്യലിസ്റ്റ് മൂവ്മെന്റുമായും ജനതാദളുമായാണ് ബൊമ്മൈ നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനാണിദ്ദേഹം. ആര്‍.എസ്.എസിനെതിരെ കോണ്‍ഗ്രസ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ആര്‍.എസ്.എസ് എന്താണെന്നത് ജനങ്ങള്‍ക്ക് നല്ല നിശ്ചയമാണെന്നും ദേശസ്നേഹമുള്ള സംഘടനയാണതെന്നും ബൊമ്മെ വ്യക്തമാക്കി.

സര്‍ക്കാരില്‍ നേതൃമാറ്റം വരുന്നു എന്ന റിപ്പോര്‍ട്ടുകളും ബൊമ്മൈ നിഷേധിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി നേതൃത്വം തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ബൊമ്മൈ ആവര്‍ത്തിച്ചു. മുന്‍ഗാമിയായ ബി.എസ് യെദ്യൂരപ്പയെ മുന്നറിയിപ്പില്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ചോദ്യത്തിന് “എല്ലാ ദിവസവും ഞായറാഴ്ചയല്ല, ബി.ജെ.പി നേതൃത്വം എനിക്ക് ഒരു സ്വതന്ത്ര കൈ തന്നിട്ടുണ്ട്”-എന്നായിരുന്നു ബൊമ്മൈയുടെ മറുപടി.

ജ​നാ​യ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ ഓ​പ​റേ​ഷ​ന്‍ താ​മ​ര​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ നി​യ​മ​വി​രു​ദ്ധ സ​ര്‍​ക്കാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളാ​ണെ​ന്നും സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. മൈ​സൂ​രു​വി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ര്‍​ക്കാ​റി​നെ കു​റി​ച്ച്‌ മ​ന്ത്രി​സ​ഭാം​ഗം​ കൂ​ടി​യാ​യ മ​ധു​സ്വാ​മി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും എ​ങ്ങ​നെ​യൊ​ക്കെ​​യോ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു മ​ധു​സ്വാ​മി​യു​ടെ സം​ഭാ​ഷ​ണം. ഈ ​ശ​ബ്ദ​സ​ന്ദേ​ശം വൈ​റ​ലാ​യി​രു​ന്നു. ക​ഴി​വി​ല്ലാ​ത്ത ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് ന​മു​ക്കു​ള്ള​ത്. അ​ദ്ദേ​ഹം ആ​ര്‍.​എ​സ്.​എ​സി​ന്റെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​ണ്. മ​ന്ത്രി മ​ധു​സ്വാ​മി പ​റ​ഞ്ഞ​തു​പോ​ലെ ഇ​വി​ടെ ഒ​രു സ​ര്‍​ക്കാ​റു​മി​ല്ല, ഒ​രു ഭ​ര​ണ​വു​മി​ല്ല’ -സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. സ​ര്‍​ക്കാ​റി​നെ​തി​രെ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന ഉ​ന്ന​യി​ച്ച 40 ശ​ത​മാ​നം ക​മീ​ഷ​ന്‍ എ​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച്‌ പ്ര​തി​ക​ര​ണ​മാ​രാ​ഞ്ഞ​പ്പോ​ള്‍, ഒ​രു ആ​രോ​പ​ണ​മു​യ​ര്‍​ന്നാ​ല്‍ അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; കർശന നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം

കോഴിക്കോട്: വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോഴിക്കോട്  ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ നിർദ്ദേശം.  തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ആറിനാണ് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍‌ ഇത് സംബന്ധിച്ച് കത്ത് നൽകിയത്. 

കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്.

കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.

അതേസമയം വ്യാജരേഖകളുണ്ടാക്കി വനഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയ വയനാട്ടിലെ റിസോര്‍ട്ട് ഉടമകള്‍ക്ക് ഭൂമിയില്‍ നിന്നൊഴിയാന്‍ വനം വകുപ്പ് നോട്ടീസ് നല്‍കി. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള പടിഞ്ഞാറത്തറ വില്ലേജിലെ 40.69 ഏക്കര്‍ ഭൂമിയില്‍ നിന്നും ഏഴ് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഭൂവുടമകളായ എറണാകുളം സ്വദേശി ബൈജുവര്‍ഗ്ഗീസ്, മടക്കിമല സ്വദേശി പ്രജ്വല്‍ വിശ്വാസ് എന്നിവര്‍ക്കാണ് സൗത്ത് വയനാട് ഡിഎഫ്ഒ നോട്ടീസ് അയച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group