Home Featured റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോക് വീഡിയോകളിലൂടെ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ ആളാണ് വിനീത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്.

കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

നിലവില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പോലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളെ സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ചെയ്തിരുന്നു, ഈ അവസരം മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.

നേരത്തെ പൊലീസിലായിരുന്നു ജോലിയെന്നും ആരോ​ഗ്യപ്രശ്നങ്ങളാൽ രാജിവെച്ചെന്നുമാണ് ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്.  ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാൾ വിശ്വസിപ്പിച്ചു.  എന്നാൽ, ഇയാൾക്ക് ജോലിയില്ലെന്നും ഇയാൾക്കെതികെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ ഇയാളുടെ കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.  ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോകൾ എങ്ങനെ മെച്ചപ്പെടുത്താം ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപസ് നൽകി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ്ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. നിരവധി ആരാധകരുള്ള വീനീതിനൊപ്പം സമയം ചെലവിടാൻ വിദേശത്തു നിന്ന് പോലും സ്ത്രീകൾ അടക്കമുള്ള ആളുകൾ എത്താറുണ്ട്.

കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടാണ് കോളേജ് വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചത്. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. നാണക്കേട് ഭയന്നാണ് പലരും പരാതിയുമായി രം​ഗത്തുവരാത്തത്. 

ടിക് ടോകിൽ വീഡിയോകൾ പോസ്റ്റ് ചെയ്താണ് ഇയാൾ തുടങ്ങുന്നത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റ​ഗ്രാമിൽ സജീവമായി. റീൽസ് വീഡിയകളിലൂടെ വലിയ ആരാധകരെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. സ്വകാര്യ വിഡിയോകോളുകൾ സ്നാപ് ചാറ്റ് ഉപയോഗിച്ച് റിക്കോ‍‍ർഡ് ചെയ്താണ് ഭീഷണി തുടങ്ങുന്നത്.

ഇപ്പോൾ പരാതിപ്പെട്ട പെൺകുട്ടിയിൽ നിന്ന് ഭീഷണിപ്പെടുത്തി 20,000 രൂപയും തട്ടിയെടുത്തെന്ന് പറയുന്നു. ഭീഷണി തുട‍ർന്നതോടെ മാനസികമായി തകർന്ന പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവം അറിഞ്ഞശേഷം അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കിളിമാനൂരിലെ ഒരു ബാറിൽ വച്ച് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ വിനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. 

ടിക്ടോക്കിൽ ഫിൽട്ടറിട്ട്, മീശപിരിച്ചാണ് തുടക്കം. ടിക് ടോക് നിരോധിച്ചതോടെ മറ്റിടങ്ങളിലേക്ക് ചേക്കേറി. ഇന്റ്റാഗ്രാമിൽ വിനീത്കുമാ‍ർ, വിനീത് ഒഫീഷ്യൽ, വിനീത് ഫ്ലവേഴ്സ് തുടങ്ങി നിരവധി അക്കൗണ്ടുകളിലായി പതിനായിക്കണക്കിന് ഫോളോവേഴ്സുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പണാപഹരണ പരാതിയിൽ അന്വേഷണം തുടരുകയാണ്. 

You may also like

error: Content is protected !!
Join Our WhatsApp Group