Home Featured ഏഴ് വയസുകാരനായ ഡെലിവറി ബോയിയെ കണ്ട് അമ്ബരന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍; വിഡിയോ വൈറലായതോടെ വിവാദം

ഏഴ് വയസുകാരനായ ഡെലിവറി ബോയിയെ കണ്ട് അമ്ബരന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍; വിഡിയോ വൈറലായതോടെ വിവാദം

ഫുഡ് ഡെലിവറി ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നയാള്‍ ഡെലിവറിക്കുവന്ന ഏഴുവയസുകാരനെ കണ്ട് അമ്ബരന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ വെളിപ്പെട്ടത് സങ്കടപ്പെടുത്തുന്ന വിവരങ്ങള്‍. കുട്ടിയുടെ വീഡിയോ എടുത്ത യുവാവ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വിവാദമാവുകയും ചെയ്തു.

ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴ് വയസുകാരന്‍ ജോലിക്കിറങ്ങിയത്. തുടര്‍ന്ന് 7 വയസ്സുള്ള സ്കൂള്‍ കുട്ടി രാത്രി 11 മണി വരെ സൈക്കിള്‍ ചവിട്ടി ജോലി ചെയ്യുകയായിരുന്നു. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഭക്ഷണവുമായി തന്റെ വീട്ടിലെത്തിയ കുട്ടിയുടെ വിഡിയോ ചിത്രീകരിച്ച്‌ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചുവന്നതിനുശേഷമാണ് 6 മുതല്‍ 11 വരെ ഭക്ഷണം വിതരണം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group