Home Featured കർണാടകയിൽ വീണ്ടും കൊലപാതകം;യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്നു;നേതാവിനെ വധിച്ചത് കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവര്‍

കർണാടകയിൽ വീണ്ടും കൊലപാതകം;യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്നു;നേതാവിനെ വധിച്ചത് കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവര്‍

മംഗ്ലൂറു:സുള്ള്യ താലൂകിലെ ബെല്ലാരെയ്ക്കടുത്ത് നെട്ടാരുവില്‍ യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്നു.യുവമോര്‍ച ജില്ലാ എക്സിക്യൂടീവ് കമിറ്റി അംഗം ബെല്ലാരി നെട്ടാരുവിലെ പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്.

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയാണ്. ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെ ഫാം അടച്ച്‌ വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കടയുടെ ഷടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈകിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലയ്ക്ക് ശേഷം അക്രമികള്‍ ബൈകില്‍ തന്നെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ മരണപ്പെടുകയായിരുന്നു.

പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.  കൊലപാതകത്തിൽ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. 

ബെല്ലാരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 21 ന് സുള്ള്യ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസ്‌ഊദ് എട്ടംഗ സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സുള്ള്യ പുത്തൂര്‍ താലൂകുകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേസന്വേഷണത്തിനായി അഞ്ച് ടീമുകളടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. കൊലപാതകത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മ അപലപിച്ചു.

രാജ്യത്തിനു വേണ്ടി കളിക്കാന്‍ കിട്ടിയ അവസരമായിരുന്നു; പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ടു; ദു:ഖമുണ്ടെന്ന് നീരജ് ചോപ്ര

ന്യൂഡല്‍ഹി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതിലെ സങ്കടം പങ്കുവെച്ച്‌ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര.

ട്വിറ്റര്‍ വഴി നല്‍കിയ പ്രസ്താവനയിലാണ് നീരജ് കോമണ്‍വെല്‍ത്തില്‍ തന്റെ അസാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോക ചമ്ബ്യന്‍ഷിപ്പില്‍ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത് . ജാവലിന്‍ എറിയുമ്ബോള്‍ തന്റെ കാലിലെ ഞരമ്ബ് വലിഞ്ഞതുമൂലം ശക്തമായ വേദന അനുഭപ്പെട്ടു. ജൂലൈ 28 മുതല്‍ ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയുണ്ടെന്ന് നീരജ് പറഞ്ഞു .

രാജ്യത്തിനു വേണ്ടി എനിക്ക് കളിയ്‌ക്കാന്‍ കിട്ടിയ നിമിഷമായിരുന്നു ഇത് . പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ട എനിക്ക് ഗെയിംസിന്റെ ഭാഗമാകാന്‍ സാധിക്കില്ല എന്ന കാര്യം വേദനയോടെ ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത് . വിദഗ്‌ദ്ധമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ., പരിക്ക് വളരെ വേഗത്തില്‍ ഭേദമാക്കി കൂടുതല്‍ ശക്തമായി തിരിച്ചു വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഞരമ്ബിന് പരിക്കേറ്റത് മൂലം കാലിന് സ്‌ട്രെയിന്‍ കൊടുക്കരുതെന്നും 1 മാസത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് . ഈ വിവരം ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് വിശ്രമത്തിനു തയ്യാറെടുക്കുന്നതും . പരിക്കില്‍ നിന്നും ഭേദമായാല്‍ ഉടനെ തന്നെ പരിശീലനം ആരംഭിക്കും . പക്ഷെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി കളിച്ച്‌ വിജയം നേടാനുള്ള മോഹമാണ് ഇവിടെ പൊലിഞ്ഞു വീണതെന്ന് അദ്ദേഹം പറഞ്ഞു. എനിക്കതില്‍ അതിയായ ദുഖമുണ്ട് സഹതാരങ്ങള്‍ ആശ്വാസവാക്കുകളുമായി സമീപിക്കുകയും , വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നുണ്ട് .

രാജ്യത്തിനു വേണ്ടി കൂടുതല്‍ മത്സരം കളിക്കാനായി ഊര്‍ജ്ജത്തോടെ തിരിച്ചു വരന്‍ എനിക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ലോക ചമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര . 2003 ല്‍ ലോംങ് ജംപില്‍ ആദ്യമായി വെങ്കല മെഡല്‍ നേടിയ മലയാളി താരമായ അഞ്ചു ബോബി ജോര്‍ജിന് ശേഷം 19 വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഒരു ഇന്ത്യന്‍ തരാം രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത് .

You may also like

error: Content is protected !!
Join Our WhatsApp Group