മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ കൃഷ്ണ. സീരിയലുകളിലും സിനിമകളിലും ചോക്ലേറ്റ് പരിവേഷണുണ്ടായിരുന്ന താരം. മുൻപ് അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങൾക്ക് മുൻപുള്ള ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയും ആയിരുന്നു.
ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ ആണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നതെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.
എന്നാൽ, ആ വേഷം ചാക്കോച്ചൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ലെന്നും ഫാസിൽ പറയുന്നു. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.
അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് പുതിയ വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.
ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’- ഫാസിൽ തുറന്നുപറയുന്നു.
മങ്കിപോക്‌സ്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണെന്ന് വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍, ജാഗ്രത ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.