ഡോമിനോസ് പിസ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്.
ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡോമിനോസ് പിസ വാങ്ങാന്‍ സാധിക്കില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡോമിനോയുടെ ഹോള്‍ഡിംഗ് സ്ഥാപനമായ ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ തീരുമാന പ്രകാരമാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്.
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ്, കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ നല്‍കിയ രഹസ്യ ഫയലിംഗിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. നിലവില്‍, ഫുഡ് ഡെലിവറിക്ക് സൊമാറ്റോയും സ്വിഗ്ഗിയും 20 മുതല്‍ 30 ശതമാനം വരെയാണ് കമ്മീഷന്‍ ഈടാക്കുന്നത്. ഇനിയും കമ്മീഷന്‍ നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ജൂബിലന്റ് ബിസിനസുകള്‍ ഓണ്‍ലൈന്‍ റെസ്റ്റോറന്റ് പ്ലാറ്റ്ഫോമുകളോട് വിട പറയുകയും അതേസമയം, ഇന്‍-ഹൗസ് ഓര്‍ഡറിംഗ് സിസ്റ്റത്തിലേക്ക് മാറാനും സാധ്യതയുണ്ട്.
കമ്മീഷനുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ഭക്ഷണത്തിന്റെ വില ഉയര്‍ത്തേണ്ടി വരുമെന്ന് ജൂബിലന്റ് അറിയിച്ചിട്ടുണ്ട്. നിലവില്‍, സൊമാറ്റോക്കെതിരെയും സ്വിഗ്ഗിക്കെതിരെയും നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്തൃ പരാതികളെ തുടര്‍ന്ന് ഇരു കമ്ബനികളോടും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.