ബെംഗളൂരു: ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കികൊണ്ട് ഒരു അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബെംഗളൂരു പോലീസ്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള്‍ തെറിച്ചുവീണ് ബസിന്റെ ടയറുകള്‍ക്കടിയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ.
‘നല്ല നിലവാരമുള്ള ഐഎസ്‌ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്.
വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന്‍ 19-കാരനായ അലക്‌സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടിയിലേക്ക് അലക്‌സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കിടയില്‍ അലക്‌സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു.
ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്‌സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്.
അലക്‌സിന് അപകടത്തില്‍ വലിയ പരിക്കില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് റൊട്ടി വാങ്ങാന്‍ ബേക്കറിയിലേക്ക് പോകുമ്ബോഴാണ് വളവില്‍ ബസ് വരുന്നത് കണ്ടത്. പതറിപ്പോയ ഇയാള്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തെന്നി ബസിനടിയില്‍പ്പെടുകയായിരുന്നു.
ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ചുമത്തിയ നടപടി : രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി എളമരം കരീം എംപി
അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% GST ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസന്‍ എംപിയും ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയര്‍മാന് നോട്ടീസ് നല്‍കി.
കൂടാതെ ഭക്ഷ്യ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം.പി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും ഗോതമ്ബും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടും.
ജൂണില്‍ ചണ്ഡീഗഢില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് ജിഎസ്‌ടി ചുമത്താന്‍ തീരുമാനിച്ചത്. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ് വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ് നിരക്കുയര്‍ത്തല്‍.സമ്ബന്നരെ പ്രീണിപ്പിക്കാന്‍ ആഡംബരവസ്തുക്കള്‍ക്ക് 28 ശതമാനം ജിഎസ്‌ടിയെന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാന്‍ ഈ നികുതി ഉയര്‍ത്തണമെന്ന പൊതുനിര്‍ദേശം പാലിക്കാതെയാണ് അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്.
അരി, ഗോതമ്ബ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വര്‍ധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും.തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു രാജ്യത്ത് മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത് 15 ശതമാനത്തിന് മുകളിലാണ്. വരുംമാസങ്ങളിലും വിലക്കയറ്റ തോത് വര്‍ധിക്കാന്‍ വഴിയൊരുക്കുന്നതാണ് ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനം.
അതേസമയം അഗ്നിപഥ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം, രാജ്യസഭയില്‍ എ എ റഹീം എംപി നോട്ടീസ് നല്‍കി. സായുധ സേനകളെ കരാര്‍വല്‍കരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം നേടിയ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.
അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ഈ വിഷയം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എ എ റഹീം എംപി നോട്ടീസ് നല്‍കിയത്. അതേസമയം ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനവും പാര്‍ലമെന്‍റ് തടസപ്പെട്ടിരുന്നു.