ബെംഗളുരു: മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം.വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് ഷരീഫ് നഗർ നിവാസികളുടെ നേതൃത്വത്തിൽ ധർണ നടത്തി. അധികൃതരുടെ നിരുത്തര വാദപ്രമായ സമീപനമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് ഇവർ ആരോപിച്ചു.
മഴയ്ക്കിടെ നഗരത്തിൽ പലയിടങ്ങളിലും വൈദ്യുത ലൈൻ പൊട്ടിവീണും കേബിൾ മുറിഞ്ഞുമാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.പാർക്കുകളിലും മറ്റും കുട്ടികൾ കളിക്കുന്നതിന്റെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുന്ന സംഭവങ്ങളും കുറവല്ല, തുറന്നിട്ട ജംക്ഷൻ ബോക്സുകൾ ഉൾപ്പെടെ അടച്ച് സുരക്ഷിതമാക്കാനുള്ള നടപടികളും ഫലം കാണുന്നില്ല.