Home Featured ബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കും;മന്ത്രി വി.സോമണ്ണ

ബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കും;മന്ത്രി വി.സോമണ്ണ

ബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി.സോമണ്ണ അറിയിച്ചു. കർണാടകത്തിനായുള്ള സമഗ്ര സിവിൽ ഏവിയേഷൻ നയം രൂപീകരിക്കുന്നതിനുള്ള സംസ്ഥാനതല കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാളി നദി, ബൈന്ദൂർ, മാൽപെ, മംഗളൂരു, തുംഗഭദ്ര, കെ ആർ എസ്, ലിംഗനമാക്കി, ആലമട്ടി, ഹിഡക്കൽ റിസോർവോയർസ് എന്നിവിടങ്ങളിൽ വാട്ടർ എയ്റോഡ്രോമുകളുടെ വികസനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്, പോർട്ട്സ് ആന്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്, കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവ ചേർന്നാണ് സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശക്തമായ സിവിൽ ഏവിയേഷൻ സംവിധാനം ഏർപ്പെടുത്താനാണ് സർക്കാറിന്റെ ശ്രമം. വിനോദസഞ്ചാരത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും സാധ്യത കണക്കിലെടുത്ത്, സംസ്ഥാനത്തുടനീളമുള്ള സിവിൽ ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഈ പുതിയ നയം വ്യവസായങ്ങൾ, ഹോർട്ടികൾച്ചർ, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, ടൂറിസം, എമർജൻസി മെഡിക്കൽ സേവനങ്ങൾ, വിദ്യാഭ്യാസ, സാങ്കേതിക വികസനം എന്നിവയ്ക്ക് ഉത്തേജനം നൽകും. മന്ത്രി അറിയിച്ചു.നിലവിൽ, ശിവമോഗ, വിജയപുര, ഹാസൻ ജില്ലകളിലെ വിമാനത്താവളങ്ങളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇവ ഉടൻ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂരു വിമാനത്താവളത്തിന്റെ റൺവേ വിപുലീകരണത്തിനും എയർപോർട്ട്നവീകരണത്തിനുമായി ഏകദേശം 240 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിനുപുറമെ, കലബുറഗി, ബിദർ ജില്ലകളിലെ വിമാനത്താവളങ്ങൾ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്, കൂടുതൽ സാധ്യതകൾക്കായി കൂടുതൽ റൂട്ടുകൾ പര്യവേക്ഷണം ചെയ്യുകയാണ്. സോമണ്ണ പറഞ്ഞു. മടിക്കേരി, ചിക്കമഗളൂരു, ഹംപി എന്നിവിടങ്ങളിൽ ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും വിശദമായ പ്രോജക്ട് റിപ്പോർട്ടും സർക്കാർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group