Home Featured ബെംഗളൂരു :പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അനധികൃത സൗകര്യങ്ങൾ;കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു :പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അനധികൃത സൗകര്യങ്ങൾ;കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു : പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവു പുള്ളികൾക്ക് അനുവദിക്കുന്ന അനധികൃത സൗകര്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര താക്കീതു നൽകി. മന്ത്രി നേരിട്ട് ജയിൽ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷമാണിത്.

ശിവമൊഗ്ഗയിൽ ബജ്റങ്ങ്ങൾ പ്രവർത്തകൻ ഹർഷയെ (26)കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർക്ക് ജയിലിൽ വീട്ടുകാരെ വിളിക്കാൻ വിഡിയോ കോൾ സൗകര്യം ലഭിച്ചത് വിവാദമായിരുന്നു.ഇതു സംബന്ധിച്ച വിഡിയോ പ്രചരിച്ചിരുന്നു.

തുടർന്നു നടന്ന റെയ്ഡിൽ ഫോണുകളും ആയുധങ്ങളും ലഹരിമരുന്നു ശേഖരവും പിടികൂടി. 2 ജയിൽ ജീവനക്കാർ ഉൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group