ബെംഗളൂരു: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ബിബിഎംപി ജീവനക്കാർ നഗരത്തിലെ വ്യാപാരികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി.നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കിയതിനാൽ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നു എന്നാണ് പരാതി.
കൈക്കൂലിയുടെ പേരിൽ ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ആണ് കൂടുതൽ ക്ഷീണം.ദിവസത്തിൽ 2,3 തവണ ബിബിഎംപി മാർഷൽമാരുടെ നേതൃത്വത്തിൽ ജീവനക്കാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ഇതിന്റെ പേരിൽ വ്യാപാരികളും മാർഷൽമാരും തമ്മിൽ തർക്കവും ഉണ്ടാവുന്നുണ്ട്.