ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും അധ്യക്ഷന്മാരുടെ നിയമനം സർക്കാർ റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഡി യൂദ്യൂരപ്പയുടെ കാലത്ത് നിയമിച്ചതാണിവരെ.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങൾക്ക് അവസ്രം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്.
ചീഫ് സെക്രട്ടറിയുടെ ഓഫിസ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 52 നിയമനങ്ങളാണ് റദ്ദാക്കിയത്. പുതിയ നിയമനങ്ങൾ ഉടനുണ്ടാകുമെന്നാണ് സൂചന.
ഈ തീരുമാനം 6 മാസം മുൻപ് ബിജെപി നിർവാഹക സമിതി എടുത്തതാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേ സമയം മന്ത്രിസഭാവികസനത്തിനു മുന്നോടിയായി അതൃപ്തരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുടെ കൂടി ഭാഗമാണിതെന്നും വിലയിരുത്തലുണ്ട്.