Home Featured ബെംഗളൂരു: ഷഓമിക്ക് ഫെമയെ സമീപിക്കാം;കർണാടക ഹൈക്കോടതി

ബെംഗളൂരു: ഷഓമിക്ക് ഫെമയെ സമീപിക്കാം;കർണാടക ഹൈക്കോടതി

ബെംഗളൂരു : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയ കേസിൽ, ഫെമ (വിദേശനാണ്യ വിനിമയ ചട്ടം) അധികൃതരെ സമീപിക്കാൻ ചൈനീസ് മൊബൈൽ കമ്പനി ഷഓമിയോട് കർണാടക ഹൈക്കോടതി നിർദേശിച്ചു.

വിഷയം ഫെമയുടെ പരിഗണനയിലേക്കു വിടുന്നതിനിടെ, ഷഓമി ധൃതിവച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നെന്ന് ഇഡി വാദിച്ചതിനെ തുടർന്നണിത്.60 ദിവസത്തിനകം വിഷയത്തിൽ തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.സാങ്കേതിക വിദ്യാ റോയൽറ്റി വകയിൽ ഇന്ത്യയ്ക്കു പുറത്തുള്ള 3 കമ്പനികൾക്ക് ചട്ടം ലംഘിച്ച് വൻ തുക കൈമാറിയെന്ന കേസിലാണ് ഇഡി നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group