Home Featured ബെംഗളൂരു: പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണി സഞ്ചി;പ്രചാരണത്തിന് തുടക്കം.

ബെംഗളൂരു: പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണി സഞ്ചി;പ്രചാരണത്തിന് തുടക്കം.

ബെംഗളൂരു: മഡിവാള പച്ചക്കറി മാർക്കറ്റിൽ പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണി സഞ്ചികളുടെ ഉപയോഗം കാര്യക്ഷമമാക്കാനുള്ള പ്രചാരണത്തിന് തുടക്കം. രാജ്യാന്തര പ്ലാസ്റ്റിക് ബാഗ് വിമുകത ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ 500 തുണി സഞ്ചികൾ സൗജന്യമായി വിതരണം ചെയ്തു.മാർക്കറ്റിൽ എത്തിയവർ നൽകിയ പഴയ തുണി ഉപയോഗിച്ച് തയ്യൽക്കാർ സഞ്ചി തുന്നി നൽകി.

ബിബിഎംപി, മാലിന്യ സം സ്കരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹാസിന്റെ സഹകരണത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.പ്രചാരണത്തെ തുടർന്ന് മാർക്കറ്റിൽ എത്തിയ മുന്നൂറോളം പേർ പ്ലാസ്റ്റിക് കവറിനു പകരം തുണി സഞ്ചി തിരഞ്ഞെടുത്തതായി സഹാസ് പ്രോജക്ട് മാനേജർ എസ്.വി.വീരേന്ദ്ര പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group