മൈസൂരു:ഗുണ്ടൽപേട്ട് ഗോപാലസ്വാമി പേട്ടയിൽ ഭീതിപരത്തിയ കടുവയെ പിടികൂടി വനംവകുപ്പ്. കടുവയെ പിന്നീട് മൈസൂരുവിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ശനിയാഴ്ചയാണ് ഗോപാലസ്വാമി പേട്ടയിൽ കടുവയുടെ ആക്രമണത്തിൽ 2 കർഷകർക്ക് പരുക്കേറ്റത്. പരുക്കേറ്റ സിദ്ധപ്പ ഗവിയപ്പ് എന്നിവരെ മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കനത്ത മഴ പെയ്തിട്ടും പോലും കടുവയെ പിടികൂടാൻ വനപാലകർ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് പിടികൂടിയ കടുവയെ ബിടിആർ വെറ്ററിനറി ഡോക്ടർ മിർസ വസീം, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി) ടൈഗർ റിസർവ് വെറ്ററിനറി ഡോക്ടർ മുസീബ് റഹ്മാൻ എന്നിവർ കടുവയെ മയക്കു വെടി വെക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പിന്നീട് കടുവയെ പിടികൂടി വനപാലകരുടെ വാഹനത്തിൽ കയറ്റി.