ഉഡുപ്പി • കുന്ദാപുര മറവഞെയിൽ കാർ കടലിൽ വീണ് യുവാവ് മരിച്ചു. മറ്റൊരു യുവാവിനായി തിരച്ചിൽ തുടരുന്നു. കുന്ദാപുര കോട്ടേശ്വര സ്വദേശി വിരാജ് ആചാര്യയാണ് (28) മരിച്ചത്.ഗംഗൊള്ളി പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ കരയ്ക്കെത്തിച്ചപ്പോൾ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ നിലയിലാണ് വിരാജിന്റെ മൃതദേഹം. റോഷനു വേണ്ടി തിരച്ചിൽ തുടരുന്നു.
ശനിയാഴ്ച രാത്രി വൈകി കോട്ടേശ്വരയിൽ നിന്നു ബൈന്ദൂരിലേക്കു പോകുന്നതിനിടെ ദേശീയ ഹൈവേ 66ൽ വരാഹമഹാസ്വാമി ക്ഷേത്രത്തിനു സമീപമാണ് അപകടം.റോഡിൽ നിന്നു വഴുതി മാറിയ കാർ താഴെ കടലിലേക്ക് പതിക്കു കയായിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന കാർത്തിക്, സന്ദേശ് എന്നിവർ നീന്തി കയറിയാണ് അപകടവിവരം പ്രദേശവാസികളെ അറിയിച്ചത്. പരുക്കുകളുള്ള ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.