Home Featured മൈസൂരിലെ ഷൂട്ടിങ് സെറ്റിലേക്ക് ഗ്രാനെറ്റ് കയറി വന്ന ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി; നടന്‍ ജാഫര്‍ വയനാടിന് പരിക്ക്

മൈസൂരിലെ ഷൂട്ടിങ് സെറ്റിലേക്ക് ഗ്രാനെറ്റ് കയറി വന്ന ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി; നടന്‍ ജാഫര്‍ വയനാടിന് പരിക്ക്

മൈസുരു: കെബി ക്രോസ് 456 കെഎം എന്ന സിനിമയുടെ ഷൂട്ടിഗ് മൈസുരുവില്‍ പുരോഗമിക്കുന്നതിനിടയിലേക്ക് ഗ്രാനൈറ്റ് കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്.ഒരാളുടെ നില അതീവ ഗുരുതരം. സിനിമയുടെ ക്യാമറ മാന്‍ ശ്യാം സി മോഹന്‍, സുഭാഷ്, ജാഫര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുറിലെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചു.

പരിക്കുകള്‍ ഗുരുതരമായതിനാല്‍ ശ്യാമിനെയും സുഭാഷിനെയും അവിടെ നിന്നും തൃശ്ശൂരില്‍ എലൈറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്യാമിന് ശസ്ത്രക്രിയ നടത്തി. സുഭാഷിനെയും ഇതേ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ചിത്രത്തിലെ നായകന്‍ ജാഫറിനെ വയനാടും ചികില്‍സയിലാണ്. അപകടത്തില്‍ നിന്നും സംവിധായകനും മറ്റു അണിയറപ്രവര്‍ത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഷൂട്ടിങ്ങിന് ഉപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരങ്ങളും പൂര്‍ണ്ണമായും നശിച്ചു. ആര്‍ എസ് രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് കെബി ക്രോസ് 456കെഎം. സര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക ഷൂട്ടിങ് നിര്‍ത്തിവെച്ച്‌ അണിയറ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് തിരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group