Home Featured ‘ജവാന്റെ’ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

‘ജവാന്റെ’ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാൻ(Shah Rukh Khan) നായകനായി എത്തുന്ന ‘ജവാൻ'(Jawan). ആറ്റ്ലിയാണ് (Atlee)ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും.

നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം ‘ഗോൾഡ്’ ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. 

ജവാനിൽ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡിൽ എത്താനും സാധ്യതയേറെയാണ്.  

You may also like

error: Content is protected !!
Join Our WhatsApp Group