Home Featured ഹിമായത്തിലേക്ക് യാത്ര പോയ ബെംഗളൂരു സ്വദേശിയെ കാണാനില്ല.

ഹിമായത്തിലേക്ക് യാത്ര പോയ ബെംഗളൂരു സ്വദേശിയെ കാണാനില്ല.

ബെംഗളൂരു :ഹിമാലയൻ യാത്രയ്ക്കു പോയ ബെംഗളൂരു സ്വദേശിയായ ഡോക്ടറെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു.

ബൈക്കിൽ ഹിമാലയത്തിലേക്കു യാത്ര തിരിച്ച മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർ ചന്ദ്രമോഹനെ ആണ് കാണാതായത്. കഴിഞ്ഞ 20 മുതൽ ചന്ദ്രമോഹനുമായി ആശയവിനിമയം നടത്താനായിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഹൈഗ്രൗണ്ട്സ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബംഗളുരു :വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡിജിപി

ബെംഗളുരു: വാഹനം തടഞ്ഞുള്ള പരിശോധന കഴിവതും ഒഴിവാക്കണമെന്ന് ഡിജിപി പ്രവീൺ സൂദ്. ഗതാഗത ലംഘനം നേരിട്ടു കണ്ടാൽ മാത്രമേ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കേണ്ടതുള്ളു. എന്നാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കു യാതൊരു ഇളവും അനുവദിക്കില്ല.

സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡിക്കും ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ രവികാതെ ഗൗഡയ്ക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group