Home Featured ബംഗളുരു :വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡിജിപി

ബംഗളുരു :വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡിജിപി

ബെംഗളുരു: വാഹനം തടഞ്ഞുള്ള പരിശോധന കഴിവതും ഒഴിവാക്കണമെന്ന് ഡിജിപി പ്രവീൺ സൂദ്. ഗതാഗത ലംഘനം നേരിട്ടു കണ്ടാൽ മാത്രമേ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കേണ്ടതുള്ളു. എന്നാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കു യാതൊരു ഇളവും അനുവദിക്കില്ല. സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡിക്കും ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ രവികാതെ ഗൗഡയ്ക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കാട്ടില്‍ മലഞ്ചെരുവില്‍ പഠിക്കാനിരിക്കുന്ന പെണ്‍കുട്ടി; തന്റെ ഈ ദിനത്തിലെ പ്രേരണയാണ് ഈ ചിത്രം ; വൈറല്‍ ട്വിറ്റര്‍ സന്ദേശവുമായി വീണ്ടും ആനന്ദ് മഹീന്ദ്ര

മുംബൈ: ആരാധകരെ എന്നും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍മീഡിയ പോസ്റ്റുമായി വീണ്ടും വ്യവസായി ആനന്ദ് മഹീന്ദ്ര. ഹിമാചലല്‍ പ്രദേശില്‍ നിന്നും ഒരു യാത്രികന്‍ എടുത്ത ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലൂടെ വൈറലായത്. മലയോരമേഖലയിലെ കാട്ടില്‍ ഒറ്റയ്‌ക്കിരുന്ന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.

ചിന്തകളെ എന്നും ചൂടുപിടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് വൈറലായത്. അഭിഷേക് ദുബെ എന്ന യാത്രികന്‍ ഹിമാചലില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണ് ഇതാണ് ഈ ദിനത്തിലെ തന്റെ പ്രേരണയെന്ന തലവാചകത്തോടെ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ‘ അതിമനോഹര ചിത്രം. അഭിഷേക്. ഇന്ന് ഇവളാണ് എന്റെ പ്രേരണ.’ എന്ന വാചകത്തോടെയാണ് ട്വീറ്റ് ആരാധകരിലേയ്‌ക്ക് എത്തിച്ചത്.

‘ താന്‍ ഹിമാചലിലെ ഗ്രാമീണഭംഗി തേടിയുള്ള യാത്രയിലായിരുന്നു. പെട്ടന്നാണ് ഒരു അരുവിയുടെ കരയില്‍ കാട്ടില്‍ ഒറ്റയ്‌ക്കിരുന്ന് പഠനം നടത്തുന്ന പെണ്‍കുട്ടി ശ്രദ്ധയില്‍പ്പെട്ടത്. അവള്‍ പാഠപുസ്തകം വായിക്കുകയും നോട്ടുകള്‍ കുറിയ്‌ക്കുക യുമായിരുന്നു. എത്ര ശ്രദ്ധയോടെയാണ് ആ മിടുക്കി പുസ്തകവായനയിലും പഠനത്തിലും മുഴുകിയിരിക്കുന്നതെന്നത് വലിയ ആത്മവിശ്വാസവും സന്തോഷവും പകര്‍ന്നിരിക്കുന്നു.’ ചിത്രമെടുത്ത അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. ഈ ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group